ഇത്‌ ഇന്ത്യക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ നിയമം ആണോ? പരാജയം അംഗീകരിക്കാൻ ആകില്ല എന്ന് പാകിസ്ഥാൻ ആരാധകർ

ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയം അംഗീകരിക്കാൻ ആകില്ല എന്ന് പാകിസ്ഥാൻ ആരാധകർ. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വിജയാഹ്ലാദത്തിൽ മുഴുകിയപ്പോൾ, വിജയം അംഗീകരിക്കാൻ ആകില്ല എന്ന വിചിത്ര വാദമുയർത്തി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. പാകിസ്ഥാൻ പരാജയപ്പെട്ടതോടെ അവരുടെ ആരാധകർ, പരാജയത്തിന്റെ നാണക്കേട് മറക്കാൻ ഉയർത്തുന്ന വാദങ്ങളെ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ കൂടി അനുകൂലിച്ച് രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്.

അവസാന ഓവറിൽ അമ്പയർ നോ-ബോൾ വിളിച്ചത് ശരിയായ തീരുമാനം അല്ല എന്നാണ് പാകിസ്ഥാൻ ആരാധകർ അവകാശപ്പെടുന്നത്. മാത്രമല്ല, ഫ്രീഹിറ്റിൽ കോഹ്‌ലി ബൗൾഡ് ആയിട്ടും, സ്റ്റമ്പിൽ തട്ടിത്തെറിച്ച ബോളിൽ കോഹ്‌ലി ട്രിപിൾ ഓടിയത് എന്ത് നിയമമാണെന്നും പാകിസ്ഥാൻ ആരാധകർ ചോദിക്കുന്നു. ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കൾ ആക്കിയത് പോലെയാണ്, പാക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയികളാക്കിയത് എന്നും പാക്കിസ്ഥാൻ ആരാധകർ അഭിപ്രായപ്പെട്ടു.

ഈ മത്സരത്തിൽ തങ്ങൾ പരാജയപ്പെട്ടിട്ടില്ല എന്നും, പരാജയം അംഗീകരിക്കാൻ ആകില്ല എന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ അവകാശപ്പെട്ടു. അതേസമയം, മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗും അമ്പയർമാരുടെ തീരുമാനങ്ങൾക്കെതിരെ രംഗത്ത് എത്തി. പാക് താരങ്ങൾ അപ്പീൽ ചെയ്തിട്ടും, റിവ്യൂ നൽകാതെ എന്തുകൊണ്ട് ഇന്ത്യക്ക് നോ-ബോൾ അനുവദിച്ചു എന്ന് ചോദിച്ച ബ്രാഡ് ഹോഗ്, ഫ്രീഹിറ്റ് സ്റ്റമ്പിൽ തട്ടിയപ്പോൾ, അത് ഡെഡ് ബോൾ വിളിക്കേണ്ടതായിരുന്നു എന്നും അവകാശപ്പെട്ടു.

യഥാർത്ഥത്തിൽ ഫ്രീഹിറ്റ് സ്റ്റമ്പിൽ തട്ടിയാൽ, അത് വിക്കറ്റ് അല്ലാത്തത് കൊണ്ട് തന്നെ അതിന് കാര്യമായ രീതിയിൽ എടുക്കേണ്ടതില്ല. ക്രിക്കറ്റ്‌ നിയമങ്ങൾ അനുസരിച്ച്, സ്റ്റമ്പിൽ തട്ടിയ ബോൾ വിക്കറ്റ് കീപ്പറുടെയൊ, ബൗളറുടയോ കൈകളിൽ എത്തിയാൽ മാത്രമേ അത് ഡെഡ് ബോൾ വിളിക്കേണ്ടതൊള്ളൂ. അല്ലെങ്കിൽ അത് അവരുടെ കൈകളിൽ എത്തുന്നത് വരെ, ബാറ്റർമാർക്ക് റൺസ് ഓടിയെടുക്കാവുന്നതാണ്