കോച്ചിനെ എപ്പോഴും ബഹുമാനിക്കാൻ അവർക്ക് അറിയാം :ഇന്ത്യയെ കണ്ടുപഠിക്കാൻ മുൻ പാക് താരത്തിന്റെ അഭിപ്രായം

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച സ്വിങ്ങ് ബൗളറെന്ന ഖ്യാതി നേടിയ താരമാണ് പാക്കിസ്ഥാൻ മുൻ താരം വസീം ആക്രം. തന്റെ സ്വിങ്ങ് ബൗളിങാൻ എല്ലാ ബാറ്റിംഗ് നിരയെയും തകർത്ത വസീം ആക്രം പാക് ക്രിക്കറ്റ്‌ ടീമിന് കുറിച്ച് തുറന്നുപറഞ്ഞ ചില വസ്തുതകളാണ് ഇപ്പോൾ ഏറെ സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും സജീവ ചർച്ചയായി മാറിയത്. പാകിസ്ഥാൻ കുപ്പായത്തിൽ നിന്നും താരം വിരമിച്ചെങ്കിലും പിന്നീട് പാക് ടീമിന്റെ ഒരു കോച്ചിംഗ് സ്റ്റാഫിലും താരത്തെ കണ്ടില്ല എന്നതിൽ ആരാധകർക്ക് ഇന്നും വലിയ അത്ഭുതമുണ്ട്. ഇക്കാര്യത്തിൽ മനസ്സ് തുറക്കുകയാണ് വസീം ആക്രം.

ഒരിക്കലും പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്റെ ആരാധകർ കോച്ചായി എത്തുന്നവരെ ബഹുമാനിക്കില്ല എന്ന് തുറന്ന് പറഞ്ഞ ആക്രം പരിഹാസങ്ങളും വിമർശനവും എപ്പോഴും കേൾക്കുന്ന ഇത്തരത്തിലൊരു സ്ഥാനത്തേക്ക് വരുവാൻ ആഗ്രഹമില്ല എന്നും വിശദമാക്കി.

“പാകിസ്ഥാൻ ക്രിക്കറ്റ്‌ ആരാധകരിൽ മിക്കവരും എപ്പോഴും കോച്ചിംഗ് സ്റ്റാഫ്‌ അംഗങ്ങളെ ബഹുമാനിക്കാറില്ല. പാക് ബൗളിംഗ് കോച്ച് വഖാർ യൂനിസ് എതിരെ സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന രൂക്ഷ പ്രതികരണങ്ങൾ ഞാൻ എപ്പോഴും കാണുന്നുണ്ട്.കളിക്കേണ്ടത് എപ്പോഴും താരങ്ങളാണ്. അല്ലാതെ കൊച്ചായി വരുന്നവർ അല്ല. ടീമിന്റെ വിജയത്തിനായി പദ്ധതികൾ തയ്യാറാക്കുന്നവർ മാത്രമാണ് കോച്ച് “വസീം ആക്രം തന്റെ അഭിപ്രായം വിശദമാക്കി.

കോച്ചുകളെ ബഹുമാനിക്കുകയും ഒപ്പം അവർക്കായി നിലപാടുകൾ എന്നും ഉയർത്തുന്നതിൽ ഇന്ത്യൻ ആരാധകരെ പാകിസ്ഥാൻ ടീമിനെ ആരാധകർ വലിയ മാതൃകയാക്കണം എന്നും വസീം ആക്രം അഭിപ്രായപെട്ടു.കൂടാതെ പാകിസ്ഥാൻ ടീമിന്റെ കോച്ചായി വരുവാൻ താൻ ഒരു വിഡ്ഢിയല്ല എന്നും ആക്രം തുറന്നടിച്ചു.

അതേസമയം ഐപിഎല്ലിൽ നേരത്തെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീം ബൗളിംഗ് പരിശീലകനായ വസീം ആക്രം ഇപ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്‌സ് ടീമിന്റെ ചെയർമാനും ഒപ്പം ബൗളിംഗ് കോച്ചുമാണ്.ഏകദിന ക്രിക്കറ്റിൽ അഞ്ഞൂറ്റി രണ്ടും ഒപ്പം ടെസ്റ്റിൽ നാനൂറ്റി നാല് വിക്കറ്റുകളും ആക്രം വീഴ്ത്തിയിട്ടുണ്ട്.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications