പറന്ന് പിടിക്കും ഉമേഷ്‌ യാദവ് 😱😱വീണ്ടും സൂപ്പർമാൻ ക്യാച്ചുമായി ജോസ് ബട്ട്ലർ [Video ]

ഐപിൽ പതിനഞ്ചാം സീസണിൽ തന്റെ മിന്നും ബൗളിംഗ് മികവിനാൽ കയ്യടികൾ സ്വന്തമാക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ഉമേഷ്‌ യാദവ്. സീസണിൽ 5 തുടർ തോൽവികൾ നേരിട്ട് വിമർശനം നേരിടുന്ന ശ്രേയസ് അയ്യർക്കും ടീമിനും ഇന്നത്തെ രാജസ്ഥാൻ എതിരായ കളിയിൽ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ചിന്തിക്കാൻ കഴിയില്ല.

മത്സരത്തിൽ ടോസ് നേടി ബൗളിംഗ് ആരംഭിച്ച കൊൽക്കത്ത ടീമിന് ലഭിച്ചത് മികച്ച തുടക്കം. മൂന്നാം ഓവറിൽ തന്നെ രാജസ്ഥാൻ നിരയിലെ പ്രധാന വിക്കെറ്റ് വീഴ്ത്തി പേസർ ഉമേഷ്‌ തന്നെയാണ് ടീമിന് പ്രതീക്ഷിച്ച തുടക്കം സമ്മാനിച്ചത്. ഈ സീസണിലെ രാജസ്ഥാൻ റോയൽസ് ടീം കരുത്തായ ഓപ്പണിങ് ജോഡിയെയാണ് ഉമേഷ്‌ യാദവ് തകർത്തത്. ഉമേഷ്‌ യാദവിന്റെ ഓവറിലാണ് ഇടംകയ്യൻ ബാറ്റ്‌സ്മാൻ പടിക്കൽ പുറത്തായത്.

മനോഹരമായ ഒരു ക്യാച്ചിൽ കൂടിയാണ് ഉമേഷ്‌ യാദവ് തന്റെ സ്വന്തം ബൗളിങ്ങിൽ പടിക്കൽ വിക്കെറ്റ് നേടിയത്.വെറും 5 ബോൾ മാത്രം നേരിട്ട പടിക്കൽ 2 റൺസാണ് നേടിയത്. തന്റെ വളരെ ദൂരേക്ക് പോയ ക്യാച്ചിൽ ഫുൾ ലെങ്ത് ഡൈവ് ചെയ്താണ് ഉമേഷ്‌ യാദവ് ക്യാച്ച് സ്വന്തമാക്കിയത്. ഈ സീസണിൽ കൊൽക്കത്ത ടീമിന്റെ ടോപ് വിക്കെറ്റ് വേട്ടക്കാരൻ കൂടിയാണ് ഉമേഷ്‌ യാദവ്.

രാജസ്ഥാൻ റോയൽസ് ടീം :Jos Buttler, Devdutt Padikkal, Sanju Samson(w/c), Karun Nair, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen

കൊൽക്കത്ത ടീം :Aaron Finch, Sunil Narine, Shreyas Iyer(c), Baba Indrajith(w), Nitish Rana, Anukul Roy, Andre Russell, Rinku Singh, Umesh Yadav, Tim Southee, Shivam Mavi