ഹേറ്റേഴ്‌സിന് വിക്കറ്റുമായി മറുപടി 😱140 കിലോമീറ്റർ തീയുണ്ട വിക്കറ്റുമായി ഹാർദിക്ക് പാണ്ട്യ | Video | Volleylive

ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കും മുൻപ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ഏറ്റവും അധികം ചോദ്യം ഉന്നയിച്ചത് സ്റ്റാർ ആൾറൗണ്ടർ ഹാർദിക്ക് പാണ്ട്യ ഫിറ്റ്നസ് കുറിച്ച് മാത്രമാണ്. പരിക്കും മോശം ഫിറ്റ്നസ് കാരണവും ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും അടക്കം പുറത്തായ ഹാർദിക്ക് പാണ്ട്യ ഐപിഎല്ലിൽ പുതിയ ടീമായ ഗുജറാത്തിൽ കൂടി മാസ്സ് എൻട്രിയും കയ്യടികളും നേടുകയാണ്.

പഞ്ചാബ് കിങ്സ് എതിരായ ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ബൗളർമാർ എല്ലാം ചേർന്ന് നൽകിയത് ഗംഭീര തുടക്കം.ഒന്നാം ഓവറിൽ സമ്മർദ്ദം സൃഷ്ടിക്കാൻ പേസർ മുഹമ്മദ് ഷമിക്ക് സാധിച്ചപ്പോൾ രണ്ടാം ഓവറിൽ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ തന്നെ എതിർ ടീം ക്യാപ്റ്റൻ വിക്കെറ്റ് വീഴ്ത്തി. മനോഹരമായ താളത്തിൽ പന്തെറിഞ്ഞ ഹാർദിക്ക് പാണ്ട്യ മായങ്ക് അഗർവാളിന്റെ വിക്കെറ്റ് ഒരു ഫാസ്റ്റ് ബൗൺസറിൽ കൂടി വീഴ്ത്തി. ഈ സീസണിൽ മോശം ഫോമിലുള്ള മായങ്ക് ഒരിക്കൽ കൂടി ഒറ്റയക്ക സ്കോറിൽ പുറത്തായി.

അതേസമയം ഈ സീസൺ ഐപിഎല്ലിൽ കൂടി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് സ്വപ്നം കാണുന്ന ഹാർദിക്ക് പാണ്ട്യ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഹേറ്റേഴ്‌സിന് മറുപടി നൽകുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ അടക്കം 140 പ്ലസ് കിലോമീറ്റർ സ്പീഡിൽ പന്തെറിഞ്ഞ ഹാർദിക്ക് മുൻ താരങ്ങൾ അടക്കം പ്രശംസ നേടിയിരുന്നു.

പഞ്ചാബ് കിങ്‌സ് ടീം :Mayank Agarwal(c), Shikhar Dhawan, Liam Livingstone, Jonny Bairstow(w), Jitesh Sharma, Shahrukh Khan, Odean Smith, Kagiso Rabada, Rahul Chahar, Vaibhav Arora, Arshdeep Singh

ഗുജറാത്ത് ടീം :Matthew Wade(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar, Rashid Khan, Lockie Ferguson, Mohammed Shami, Darshan Nalkande