നാണിക്കുക മുംബൈ ഇന്ത്യൻസ് :ഹാർദിക് പാണ്ട്യ മറ്റൊരു ടീം ക്യാപ്റ്റനായേക്കും

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ വളരെ അധികം ആരാധകരുള്ള താരമാണ് ഹാർദിക് പാണ്ട്യ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻ താരമായ ഹാർഥിക്ക് പാണ്ട്യയെ വരാനിരിക്കുന്ന ഐപിൽ സീസണിൽ ആരാകും സ്വന്തമാക്കുക എന്നുള്ള ചോദ്യം സജീവമാണ്. എന്നാൽ ഒരു പുതിയ ഐപിൽ ടീമിൽ ഹാർഥിക്ക് പാണ്ട്യ നായകനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.

മോശം പ്രകടനങ്ങളും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് ശേഷം ടീം ഇന്ത്യയിൽ നിന്നും തന്നെ പുറത്തായ താരത്തെ ഐപിഎല്ലിൽ നിന്നും മുംബൈ ഇന്ത്യൻസ് ടീമും മാറ്റിയിരുന്നു. ലേലത്തിൽ താരത്തിനെ മുംബൈ ഇന്ത്യൻസ് ടീം വീണ്ടും സ്വന്തമാക്കണമെന്നുള്ള ആവശ്യം ശക്തമാണ് എങ്കിലും ഐപിഎല്ലിലെ പുത്തൻ ടീമായ അഹമ്മദാബാദ് ടീമിന്റെ ക്യാപ്റ്റൻ റോളിൽ ഹാർഥിക്ക് പാണ്ട്യ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിലവിൽ ഗുജറാത്തില്‍ നിന്നുള്ള ഹാർധിക്ക് പാണ്ഡ്യക്ക് തന്നെയാവും അഹമ്മദാബാദ് ടീം അവരുടെ ടീമിലേക്ക് നായകസ്ഥാനത്തേക്ക് നൽകുകയെന്നും ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ താരം പൂർണ്ണ ഫിറ്റ്നസ് സ്വന്തമാക്കി ടീമിനെ വരാനിരിക്കുന്ന സീസണുകളിൽ നയിക്കുമെന്ന് അഹമാദാബാദ് വിശ്വസിക്കുന്നത്.ഇക്കഴിഞ്ഞ ടി :20 ലോകകപ്പിലും ഐപിഎല്ലിലും ഹാർഥിക്ക് പാണ്ട്യക്ക്‌ ബൗൾ ചെയ്യാൻ സാധിച്ചില്ല. മൂന്ന് ഫോർമാറ്റിലും മുൻപ് ഇന്ത്യൻ ടീമിലെ സ്റ്റാർ ആൾറൗണ്ടറായിരുന്നു താരം

അതേസമയം ഇത്തവണ ലേലത്തിന് മുന്നോടിയായി രോഹിത് ശർമ്മ, കിറോൺ പൊള്ളാർഡ്, ജസ്‌പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരെയാണ് മുംബൈ ഇന്ത്യൻസ് ടീം സ്‌ക്വാഡിലേക്ക് നിലനിർത്തിയത്. വൈകാതെ തന്നെ മെഗാ താരലേലത്തിനുള്ള നടപടികൾ ബിസിസിഐ ആരംഭം കുറിക്കും.