ബോളിന് പകരം ബാറ്റ് പറത്തി ഹാർദിക് പാണ്ഡ്യ 😱😱ഭയന്ന് വിറച്ച് അമ്പയർ!! വീഡിയോ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ടീമിനെ വലിയ പതനത്തിൽ നിന്ന് കരകയറ്റുന്നു. നേരത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് ഓപ്പണർ ശുഭ്മാൻ ജില്ലിനെ (1) ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു.

തുടർന്ന്, വിക്കറ്റ് കീപ്പർ മാത്യു വേഡ് (16), ഓപ്പണർ വൃദ്ധിമാൻ സാഹ (31) എന്നിവർ പുറത്തായി ഗുജറാത്ത് പ്രതിസന്ധി നേരിടുമ്പോഴാണ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും (34) ചേർന്ന് നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചത്. ഇരുവരും ചേർന്ന് 63 റൺസാണ് ടോട്ടലിൽ കൂട്ടിച്ചേർത്തത്. എന്നാൽ, മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യക്ക് ഒരു തവണ ലൈഫ് ലൈൻ ലഭിച്ചിരുന്നു.

ഇന്നിംഗ്സിന്റെ 10-ാം ഓവറിലാണ് ഗുജറാത്ത്‌ ഇന്നിംഗ്സിൽ വഴിത്തിരിവായ സംഭവം നടന്നത്. ഓവറിലെ നാലാം ബോൾ ഗ്ലെൻ മാക്സ്വെല്ലിനെ ഉയർത്തി അടിക്കാൻ ശ്രമിച്ച ഹാർദിക്കിനെ ബൗണ്ടറി ലൈനിന് സമീപംവെച്ച് ഫീൽഡർ പ്രഭുദേശായിക്ക് ക്യാച്ച് എടുക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഫീൽഡർ ക്യാച്ച് മിസ്സാക്കുകയും തുടർന്ന് പന്ത് ബൗണ്ടറി ലൈൻ കടന്ന് സിക്സ് ആവുകയുമായിരുന്നു.

അതേ ഓവറിലെ അവസാന ബോളിൽ ഒരു രസകരമായ സംഭവത്തിന് കൂടി ക്രിക്കറ്റ്‌ ലോകം സാക്ഷിയായി. മാക്സ്‌വെല്ലിന്റെ ഓഫ് ബ്രേക്ക് ബോൾ ഫുൾ പവർ ഉപയോഗിച്ച് സിക്സ് പറത്താൻ ശ്രമിച്ച ഹാർദിക്കിന് ബോൾ മിസ്സ് ആവുകയും, തുടർന്ന് ബാലൻസ് നഷ്ടമായി ബാറ്റ് ലെഗ് അമ്പയർക്ക് സമീപത്തേക്ക് തെറിച്ച് വീഴുകയും ചെയ്തു. ആ ബോൾ ഒരുപക്ഷേ ബാറ്റിൽ കോൺടാക്ട് ഉണ്ടായിരുന്നുവെങ്കിൽ ചുരുങ്ങിയത് 100 മീറ്റർ സിക്സ് എങ്കിലും കടന്നിരുന്നു എന്നാണ് കമന്റെറ്റർമാർ ഈ അവസരത്തിൽ പറഞ്ഞത്.

Rate this post