ഈയൊരറ്റ ഇല മാത്രം മതി ജൈവവളം തയ്യാറാക്കാൻ; ഈ ഒരു ഇലയുണ്ടെങ്കിൽ കിടിലൻ ജൈവവളം റെഡി | Organic Fertilizer
Organic Fertilizer Malayalam : കടയിൽ നിന്നും വാങ്ങുന്ന വിഷമടിച്ച പച്ചക്കറികൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ ഇന്ന് മിക്ക ആളുകളും താല്പര്യപ്പെടുന്നില്ല. അതുകൊണ്ടു തന്നെ അടുക്കളയോട് ചേർന്നോ മറ്റോ ഒരു ചെറിയ പച്ചക്കറി തോട്ടം എങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ നടുന്ന ചെടികളിൽ നിന്നും ആവശ്യത്തിന് വിളവ് ലഭിക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി.
അതിനൊരു പരിഹാരമായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ജൈവവളക്കൂട്ട് പരിചയപ്പെടാം. ഇതിനായി ആവശ്യമായിട്ടുള്ളത് ശീമ കൊന്നയുടെ ഇലയാണ്. ഈയൊരു ഇലയിൽ അടങ്ങിയിട്ടുള്ള നൈട്രജൻ ചെടികളുടെ വളർച്ച പരിപോഷിപ്പിക്കുന്നതിനും കീടാണുക്കളിൽ നിന്ന് മോചനം നൽകുന്നതിനും സഹായിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി ഈ ജൈവവളം തയ്യാറാക്കി എടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.

ജൈവവളം തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത് ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് ശീമകൊന്നയുടെ ഇല തണ്ടിൽ നിന്നും ഊരിയിടുക എന്നതാണ്. ഒരു വലിയ കൊമ്പ് ശീമക്കൊന്ന തന്നെ ഇതിനായി എടുക്കാവുന്നതാണ്. ശേഷം ഓരോ തണ്ടിൽ നിന്നും ഇലകൾ ഊരി ബക്കറ്റിലേക്ക് ഇടണം. അതിനു ശേഷം ഇല മുങ്ങിക്കിടക്കാൻ ആവശ്യമായ കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്. അതിനായി ചോറ് ഊറ്റി എടുക്കുമ്പോൾ ലഭിക്കുന്ന കഞ്ഞിവെള്ളം കളയാതെ സൂക്ഷിച്ചാൽ മതി. കഞ്ഞി വെള്ളം ഇലയിലേക്ക് ഒഴിച്ച് കുറഞ്ഞത് ഒരാഴ്ച്ച സമയം അടച്ചു വയ്ക്കണം.
എല്ലാ ദിവസവും ഒരു കമ്പ് ഉപയോഗിച്ച് ഈയൊരു മിശ്രിതം ഇളക്കി കൊടുക്കാവുന്നതാണ്. ഒരാഴ്ച കഴിയുമ്പോൾ കഞ്ഞിവെള്ളവും ഇലയും നല്ലതു പോലെ പുളിച്ചിട്ടുണ്ടാകും. ശേഷം അതിൽ നിന്നും ഇല പൂർണമായും എടുത്ത് മാറ്റുക. ഇപ്പോൾ ലഭിക്കുന്ന മിശ്രിതത്തിൽ ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ നേർപ്പിച്ച് എടുക്കുക. ശേഷം ഇത് പച്ചക്കറി തൈകളുടെ കീഴിലോ അതല്ലെങ്കിൽ, ഗാർഡനിലോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഒരു കൂട്ട് ഒരു ജൈവവളം എന്ന രീതിയിൽ മാത്രമല്ല ഒരു രൂപ പോലും ചിലവില്ലാതെ ഇത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാനും സാധിക്കും.Video Credit : URBAN ROOTS