കരടിയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന കരടിയുടെ മാസ്റ്ററുടെ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് വ്യാപകമായതുകൊണ്ട് തന്നെ, അവ കൂടുതൽ വ്യത്യസ്തമായി കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ വെല്ലുവിളികൾ നിറഞ്ഞ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇപ്പോൾ കൂടുതൽ കഠിനമായതുമായി മാറുകയാണ്. ഇത്തരത്തിൽ നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷനുമായാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്.

ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ത് വെല്ലുവിളി ഉയർത്തിയാലും, അതിനെ ഞാൻ മറികടക്കും എന്ന ഉറച്ച ബോധ്യം നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ചുവടെ വായിക്കുക. 1880-കളിൽ വരച്ച ഒരു ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഈ ചിത്രത്തിലേക്ക് നിങ്ങൾ നോക്കുമ്പോൾ, അതിൽ ഒരു കരടിയുടെ തല ആയിരിക്കും നിങ്ങൾക്ക് കാണാൻ കഴിയുക. എന്നാൽ, ചിത്രത്തിൽ മറ്റൊരു മുഖം കൂടി മറഞ്ഞിരിക്കുന്നുണ്ട് എന്നതാണ് വസ്തുത. അതൊരു മനുഷ്യ മുഖമാണ്, അതെ ഈ കരടിയുടെ മാസ്റ്ററുടെ മുഖം.

കരടിയുടെ മാസ്റ്ററുടെ മുഖം കരടിയുടെ തലഭാഗത്തായാണ് ഒളിഞ്ഞിരിക്കുന്നത്. ഇനി നിങ്ങൾ ചിത്രത്തിലേക്ക് ശ്രദ്ധയോടെ നോക്കുക, നിങ്ങൾക്ക് 20 സെക്കൻഡ് ആണ് സമയം അനുവദിക്കുന്നത്. ഈ 20 സെക്കൻഡിനുള്ളിൽ നിങ്ങൾ ചിത്രത്തിൽ പതിഞ്ഞിരിക്കുന്ന കരടിയുടെ മാസ്റ്ററുടെ മുഖം കണ്ടെത്തണം. അങ്ങനെ കണ്ടെത്തിയവർ കമന്റ് ബോക്സിൽ വന്ന് തങ്ങൾ 20 സെക്കൻഡിനുള്ളിൽ ചിത്രത്തിലെ മുഖം കണ്ടെത്തി എന്ന് എല്ലാവരോടും പറയുക.

ഇത് കുറച്ച് കഠിനമാണെന്ന് അറിയാം. അതുകൊണ്ടുതന്നെ ചിത്രത്തിലെ മാസ്റ്ററുടെ മുഖം ഇതുവരെ കണ്ടെത്താൻ സാധിക്കാത്തവർ വിഷമിക്കേണ്ടതില്ല. നിങ്ങൾ കരടിയുടെ കഴുത്തിന്റെയും തലയുടെയും ഇടയിലുള്ള ഭാഗത്തേക്ക് നിങ്ങളുടെ കഴുത്ത് അൽപ്പം ചരിച്ചുകൊണ്ട് നോക്കുക, തീർച്ചയായും നിങ്ങൾക്ക് അവിടെ കരടിയുടെ മാസ്റ്ററുടെ മുഖം വ്യക്തമായി കാണാനാകും.