കണ്ടവർ ആരൊക്കെ : കണ്ടെത്തിയോ!!ദമ്പതിമാരുടെ പിക്നിക് സ്പോട്ടിൽ മറഞ്ഞിരിക്കുന്ന രാജ്ഞിയെ കണ്ടെത്താമോ?

ഇന്റർനെറ്റ് ലോകത്ത് ട്രെൻഡിങ് ആയ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഞങ്ങൾ ഇന്ന് ഇവിടെ കാണിക്കുന്നത്. നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ ചലഞ്ച് ആണിത്. ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ചിത്രത്തിൽ എന്തൊക്കെ കാണാൻ സാധിച്ചു എന്ന് ആദ്യം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ഇനി ചിത്രം മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളി ഏറ്റെടുത്ത് ചുവടെ വായിക്കുക.

ഒരു രാജാവും രാജ്ഞിയും അല്ലെങ്കിൽ രാജഭരണമുള്ള രാജ്യത്തെ ഒരു പട്ടാളക്കാരനും അയാളുടെ പത്നിയും, പിക്നിക്കിന് വന്നു കാഴ്ചകൾ കാണുന്ന ദൃശ്യമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. മരങ്ങളും അരുവിയും എല്ലാം നിറഞ്ഞ പ്രകൃതി രമണീയമായ ഒരു സ്ഥലം കാഴ്ചകൾ കണ്ട് ആസ്വദിക്കുകയാണ് ദമ്പതികൾ. എന്നാൽ ഇവയൊന്നും കൂടാതെ മറ്റൊരാൾ കൂടി ചിത്രത്തിൽ മറഞ്ഞിരിക്കുന്നുണ്ട്.

ചിത്രത്തിൽ മറഞ്ഞിരിക്കുന്നത് ഒരു രാജ്ഞിയാണ്. ഈ രാജ്ഞിയെ കണ്ടെത്താൻ കഴിയുമോ എന്നുള്ളതാണ് ചിത്രം കാഴ്ചക്കാരുടെ മുന്നിൽ വയ്ക്കുന്ന വെല്ലുവിളി. പലരും ഒരു സെക്കൻഡിൽ തന്നെ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന രാജ്ഞിയെ കണ്ടെത്തി എന്ന് പറയുന്നു എന്നാൽ മറ്റു ചിലർക്ക് എത്ര ശ്രമിച്ചിട്ടും രാജ്ഞിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും പറയുന്നു. ഇപ്പോൾ നിങ്ങളുടെ ഊഴമാണ്, ചിത്രത്തിലേക്ക് ശ്രദ്ധയോടെ നോക്കിക്കേ, നിങ്ങൾക്ക് ചിത്രത്തിൽ മറഞ്ഞിരിക്കുന്ന രാജ്ഞിയെ കണ്ടെത്താൻ സാധിക്കുന്നുണ്ടോ?

9 സെക്കൻഡിനുള്ളിൽ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന രാജ്ഞിയെ കണ്ടെത്തിയവരെ നമുക്ക് വിജയികളായി പ്രഖ്യാപിക്കാം. മറ്റുള്ളവരും വിഷമിക്കേണ്ടതില്ല നിങ്ങൾക്ക് കണ്ടെത്താൻ എളുപ്പ മാർഗത്തിനായി ഞങ്ങൾ ഒരു സൂചന നൽകാം. ചിത്രത്തിൽ നിങ്ങളുടെ വലതുവശത്തുള്ള രണ്ട് മരങ്ങളുടെ ഇടയിലേക്ക് ശ്രദ്ധയോടെ നോക്കുക, അവിടെ നിങ്ങൾക്ക് മറഞ്ഞിരിക്കുന്ന രാജ്ഞിയുടെ രൂപം കണ്ടെത്താൻ തീർച്ചയായും സാധിക്കും.