ഒരു പഴയ ടീഷർട്ട് ഉണ്ടോ.. തുന്നാതെയും തയ്ക്കാതെയും ഇവ വീണ്ടും ഉപയോഗിക്കാൻ കഴിയും.. |Old Tshirt Tips Using Sewing Machine

Old Tshirt Tips Using Sewing Machine Malayalam : ഒരു കത്രികയും പഴയ ടീ ഷർട്ടും മാത്രം മതി. പിന്നെ നിങ്ങളുടെ സമയത്തിന്റെ ഒരു അഞ്ചോ പത്തോ മിനിറ്റും. ആദ്യം തന്നെ ടീ ഷർട്ട്‌ കഴുത്തിന്റെ തൊട്ട് താഴെ വരെ വീഡിയോയിൽ കാണുന്നത് പോലെ മടക്കി വയ്ക്കണം. അതിന് ശേഷം സ്ലീവിന്റെ ബാക്കി ഭാഗവും കോളറും മുറിച്ചു മാറ്റാം. അതിനു ശേഷം ഒത്ത നടുക്ക് വച്ചിട്ട് ഇതിനെ രണ്ടായി മുറിക്കണം.ഒരേ അളവിൽ ഉള്ള രണ്ടു കഷ്ണങ്ങൾ കിട്ടും. ഇതിന്റെ ഒരു സൈഡിൽ നിന്നും നമുക്ക് ഇനി മുറിച്ചു തുടങ്ങാം.

താഴെ നിന്നും മുകളിലേക്ക് നീളത്തിൽ മുറിക്കണം. മുകളിൽ എത്തുന്നതിന് രണ്ട് ഇഞ്ച് മുൻപ് മുറിക്കുന്നത് നിർത്തണം. ഇങ്ങനെ രണ്ടു കഷ്ണങ്ങളും മുഴുവനും മുറിക്കണം. ഇതെല്ലാം കൂടി ഒരു നീളമുള്ള കമ്പോ അല്ലെങ്കിൽ വീട്ടിൽ ഉപയോഗിച്ച് കളയാൻ വച്ചിരിക്കുന്ന നിലം തുടയ്ക്കുന്ന മോപ്പിന്റെ സ്റ്റിക്കോ എടുത്ത് താഴെ നിന്നും രണ്ടിഞ്ചു മുകളിൽ ഒരു ആണി പകുതി അടിച്ച് കയറ്റണം.

ഇനി ആ തുണിയുടെ അറ്റത്തുള്ള കഷ്ണം ആണിയിൽ നല്ലത് പോലെ മുറുക്കി കെട്ടി കൊടുക്കണം. എന്നിട്ട് ബാക്കി തുണി ആണിയുടെ താഴെ ചുറ്റി ചുറ്റി എടുക്കണം. അവസാനം വരുന്ന കഷ്ണം കൊണ്ട് ഇതിൽ ചുറ്റി കെട്ടണം. അതിന് ശേഷം രണ്ടാമത്തെ തുണി എടുത്ത് അതിന്റെ ആദ്യത്തെ കഷ്ണം ആണിയിൽ കെട്ടിയിരിക്കുന്നതുമായി കൂട്ടി കെട്ടണം.

എന്നിട്ട് നേരത്തെ ചെയ്തത് പോലെ ബാക്കി തുണിയും ചുറ്റുക. അവസാനത്തെ കഷ്ണം ആണിയിൽ കെട്ടിയതുമായി കൂട്ടി കെട്ടണം.തുണികൾ എല്ലാം എവിടെ എല്ലാമാണ് കെട്ടേണ്ടത് എന്നത് ഈ വീഡിയോ കണ്ടാൽ കൃത്യമായി മനസിലാവും. വീട്ടിൽ ഒരുപാട് ഉപയോഗമുള്ള മോപ്പ് പത്തു പൈസ ചിലവില്ലാതെ നിങ്ങൾക്കും ഉണ്ടാക്കണ്ടേ? Video Credit : Ansi’s Vlog

Rate this post