ധോണി പഠിപ്പിച്ചത് മറക്കാതെ രോഹിത് 😱വീണ്ടും അതേ പ്രവർത്തി (കാണാം വീഡിയോ )

രോഹിത് ശർമ്മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം ഞായറാഴ്ച ധർമശാലയിൽ നടന്ന പരമ്പരയിലെ അവസാന മത്സരത്തിലും ജയം നേടി, ശ്രീലങ്കക്കെതിരെ അവസാനിച്ച മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 3-0 ത്തിന് സ്വന്തമാക്കി. പരമ്പര വിജയത്തിന് ശേഷം ആഘോഷത്തിന്റെ സമയമായപ്പോൾ, ഇന്ത്യൻ ടീമിലെ യുവതാരങ്ങളായ ആവേശ് ഖാനും രവി ബിഷ്നോയ്ക്കും ജേതാക്കളുടെ ട്രോഫി കൈമാറി ക്യാപ്റ്റൻ രോഹിത് ശർമ്മ മനോഹരമായ ഒരു കാഴ്ച്ചയ്ക്ക് വഴിയൊരുക്കി.

ഇന്ത്യൻ ടീമിലെ അരങ്ങേറ്റക്കാർക്ക് പരമ്പര ജേതാക്കളാകുമ്പോൾ ലഭിക്കുന്ന ട്രോഫി കൈമാറ്റം ചെയ്യുന്നത് എംഎസ് ധോണി ക്യാപ്റ്റനായിരുന്ന കാലം മുതൽ ഇന്ത്യൻ ടീമിൽ പിന്തുടരുന്ന പാരമ്പര്യമാണ്. തുടർന്ന്, ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി ക്യാപ്റ്റനായിരുന്നപ്പോഴും ഈ പ്രവണത തുടർന്നു, ഇപ്പോഴിതാ രോഹിത് ശർമ്മയും ആ പാരമ്പര്യം കാത്തുസൂക്ഷിച്ചിരിക്കുകയാണ്.

എന്നാൽ, ഇതാദ്യമല്ല രോഹിത് ധോണിയുടെ ഈ പ്രവർത്തി അനുകരിക്കുന്നത്. 2018 ഏഷ്യാ കപ്പ് ഫൈനലിലും രോഹിത് ശർമ്മ ഇതേ പ്രവർത്തിയാണ് അനുകരിച്ചത്. ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചതിന് ശേഷം രോഹിത്, ടീമിലെ ഏറ്റവും പുതിയ അംഗമായ ഖലീൽ അഹമ്മദിന് ട്രോഫി സമ്മാനിച്ചു. ശേഷം, ഈ വർഷമാദ്യം നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പര വിജയത്തിന് ശേഷവും, രോഹിത് ടീമിലെ അരങ്ങേറ്റക്കാരായ വെങ്കിട്ടേഷ് അയ്യർക്കും ഹർഷൽ പട്ടേലിനും ട്രോഫി സമ്മാനിച്ചിരുന്നു.

2007 ടി20 ലോകകപ്പിലെ തന്റെ കന്നി കിരീട വിജയത്തിന് ശേഷം, ടീമിലെ യുവതാരമായ റോബിൻ ഉത്തപ്പയ്ക്ക് ട്രോഫി സമ്മാനിച്ച എംഎസ് ധോണിയുടെ പ്രവർത്തി ക്രിക്കറ്റ്‌ ലോകത്ത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോൾ, സമാപിച്ച ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം നടന്ന വിജയഘോഷത്തിന്റെ ഭാഗമായുള്ള ടീം ഫോട്ടോഷൂട്ടിലും ടീമിലെ പുതുമുഖമായ ആവേശ് ഖാനാണ് ട്രോഫി ഉയർത്തിയത്.