
ഡയാലിസിസ് ചെയ്ത സമയത്തും അഭിനയിക്കാൻ പോയിട്ടുണ്ട്!! ഒടുവിൽ ഉണ്ണികൃഷ്ണന്റെ ജീവിതം ഇങ്ങനെ
മലയാള സിനിമയുടെ ഒരു മഹാപ്രതിഭ തന്നെയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന് പറയണം. അദ്ദേഹത്തിന്റെ വേർപാട് മലയാളസിനിമയ്ക്ക് ഒരിക്കലും മായ്ക്കാൻ സാധിക്കാത്ത നഷ്ടമാണ്. എത്രയോ മികച്ച ചിത്രങ്ങളിൽ അഭിനയപ്രാധാന്യമുള്ള എത്രയോ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അവസാന കാലങ്ങളിൽ ഡയാലിസിസ് ചെയ്യുന്ന സമയത്ത് പോലും അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ പോകുമായിരുന്നു.
അദ്ദേഹത്തിന്റെ വേദനിപ്പിക്കുന്ന കാലഘട്ടങ്ങളിൽ എല്ലാം ഒപ്പമുണ്ടായിരുന്നത് മോഹൻലാലും ദിലീപുമോക്കെ ആയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. 1970 ദർശനമായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണന്റെ അരങ്ങേറ്റ ചിത്രം. ചെണ്ട എന്ന ചിത്രമാണ് രണ്ടാമത്തെ ചിത്രം. പിന്നീടങ്ങോട്ട് നാനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം പ്രമുഖ സംവിധായകരായ തോപ്പിൽഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവൻ, ആന പാപ്പാൻ, വരവേൽപ്പ്, ആറാം തമ്പുരാനിലെ കൃഷ്ണ വർമ്മ, കളിക്കളത്തിലെ പലിശക്കാരൻ അങ്ങനെ നിരവധി ചിത്രങ്ങളിൽ ആണ് അദ്ദേഹം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിലെ കഥാപാത്രവും വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. എണ്ണിയാലൊടുങ്ങാത്ത എത്രത്തോളം ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുള്ള ഒരു നടൻ തന്നെയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച സഹനടനുള്ള അവാർഡ് കഥാപുരുഷൻ എന്ന ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരം എന്ന ചിത്രത്തിലും സഹനടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. നിഴൽക്കുത്ത് എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലെ മികച്ച നടനുള്ള അവാർഡ് വാങ്ങിയ വ്യക്തിയാണ്.
മെയ് 27 2006 ലായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്. അദ്ദേഹത്തിന്റെ മരണം ഇന്നും മലയാള സിനിമാ ലോകത്തിന് ഒരു തീരാനഷ്ടം തന്നെയാണ്. അദ്ദേഹം ബാക്കിവച്ചുപോയ എത്രയോ മനോഹരമായ കഥാപാത്രങ്ങൾ, അദ്ദേഹത്തിന് മാത്രം മികച്ചതാക്കാൻ സാധിക്കുന്ന എത്രയോ വേഷങ്ങൾ എല്ലാം ഇന്നും ഈ അതുല്യകലാകാരൻ നഷ്ടങ്ങളുടെ കൂമ്പാരത്തിൽ ഉൾപ്പെടുന്നത് തന്നെയാണ്.