ടെസ്റ്റ്‌, ഏകദിന ടീം പ്രഖ്യാപനം എത്തി.. സഞ്ജുവിന് അവഗണന!!! രാഹുലിന് വീണ്ടും സ്ഥാനം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ വിജയ കുതിപ്പ് തുടരുകയാണ്. ഡൽഹിയിലെ രണ്ടാം ടെസ്റ്റിൽ 6 വിക്കെറ്റ് ജയം നേടിയ ഇന്ത്യൻ ടീം ടെസ്റ്റ്‌ നാല് മത്സര ടെസ്റ്റ്‌ പരമ്പരയിൽ 2-0 ന് മുന്നിലേക്ക് എത്തി

എന്നാൽ ഇപ്പോൾ മറ്റൊരു പ്രഖ്യാപനവുമായി എത്തുകയാണ് ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി.ഓസ്ട്രേലിയക്ക് എതിരായ ശേഷിക്കുന്ന രണ്ടു ടെസ്റ്റ്‌ മത്സരങ്ങൾക്കും കൂടാതെ ഓസ്ട്രേലിയക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾക്കും സെയിം ടീമിനെ തന്നെ പ്രഖ്യാപിച്ചപ്പോൾ ഏകദിന ടീമിലും സീനിയർ താരങ്ങൾ അടക്കം സ്ഥാനം നിലനിർത്തി.

ഏകദിന ടീമിനെ രോഹിത് ശർമ്മ നയിക്കുമ്പോൾ ഉപനായകനായി എത്തുക ഹാർഥിക് പാന്ധ്യയാണ്. കൂടാതെ ഒന്നാം ഏകദിനത്തിൽ രോഹിത് ശർമ്മ അഭാവത്തിൽ ടീമിനെ നയിക്കുക ഹാർഥിക്ക് ആണ്. മലയാളി താരമായ സഞ്ജുവിനെ ഒരിക്കൽ കൂടി തഴഞ്ഞപ്പോൾ മോശം ബാറ്റിംഗ് ഫോമിലുള്ള രാഹുൽ അവസരം വീണ്ടും നേടി.

ശേഷിക്കുന്ന 2 ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ് :Rohit Sharma (C), KL Rahul, S Gill, Cheteshwar Pujara, Virat Kohli, KS Bharat (wk), Ishan Kishan (wk), R Ashwin, Axar Patel, Kuldeep Yadav, R Jadeja, Mohd Shami, Mohd Siraj, Shreyas Iyer, Suryakumar Yadav, Umesh Yadav, Jaydev Unadkat

ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള സ്‌ക്വാഡ് :Rohit Sharma (C), S Gill, Virat Kohli, Shreyas Iyer, Suryakumar Yadav, KL Rahul, Ishan Kishan (wk), Hardik Pandya (VC), R Jadeja, Kuldeep Yadav, W Sundar, Y Chahal, Mohd Shami, Mohd Siraj, Umran Malik, Shardul Thakur, Axar Patel, Jaydev Unadkat

Rate this post