ഫൈനലിൽ സ്റ്റേഡിയം മഞ്ഞക്കടൽ ആക്കണം :വമ്പൻ ആഗ്രഹവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എല്ലാം തന്നെ വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്നത്തെ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിനായിട്ടാണ്.സെമിഫൈനലിന്റെ ആദ്യ പാദത്തിൽ 38-ാം മിനിറ്റിൽ സഹലിന്റെ ഏകപക്ഷീയമായ ഒരു ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ സെമിഫൈനൽ രണ്ടാം പാദത്തിൽ സമനില നേടിയാൽ ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ സ്ഥാനം പിടിക്കാം.ഒരു ഗോളിന്റെ ലീഡിൽ തൃപ്തിപ്പെടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയില്ലെങ്കിലും, ലീഡ് വർധിപ്പിക്കാനും ജംഷഡ്പൂർ എഫ്‌സിയെ ഗോളടിപ്പിക്കാതിരിക്കാനുള്ള ശ്രമത്തിലുമാണ് ബ്ലാസ്റ്റേഴ്‌സ്.

KBFC ഈ സീസണിൽ അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം ജയിക്കുകയും ഒരു തവണ തോൽക്കുകയും ബാക്കിയുള്ളവ സമനിലയിലാവുകയും ചെയ്തു.ഗോവയിലെ വാസ്കോയിലെ തിലക് മൈതാനിയിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായ സെമിഫൈനൽ രണ്ടാം പാദ മത്സരത്തിന് മുന്നോടിയായുള്ള പ്രീ-മാച്ച് പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകൊമാനോവിച്ചും ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ചും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.

” ശെരിയാണ് ഫൈനലിലെത്താൻ ഇത് ഞങ്ങൾക്ക് ഒരു തരത്തിലുള്ള അധിക പ്രചോദനം നൽകുന്നു. അവസാനമായി ഞങ്ങൾ നോക്കൗട്ട് ഘട്ടത്തിൽ കളിക്കുമ്പോൾ രണ്ട് ഗെയിമുകളിലെയും ഫലങ്ങൾ എങ്ങനെ സമീപിക്കാമെന്നും നേടാമെന്നും ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് . ഫൈനലിലേക്ക് യോഗ്യത നേടാനുള്ള മികച്ച അവസരമാണ് നമുക്കുള്ളത്.ഞങ്ങൾ ഫൈനലിൽ എത്തിയാൽ സ്റ്റേഡിയത്തിൽ ആ മഞ്ഞക്കടൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട് “

” അതിനാൽ ജാംഷെഡ്പൂരിനെതിരെ തീർച്ചയായും, ഞങ്ങൾ പരമാവധി ശ്രമിക്കും കാരണം ആരാധകരിൽ നിന്നുള്ള അത്തരം പിന്തുണയും ഊർജവും ഞങ്ങൾക്ക് അധിക പ്രചോദനം നൽകുന്നു.കൊച്ചിയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഈ വീഡിയോകളെല്ലാം കാണുമ്പോൾ അത് വലിയൊരു വികാരവും സന്തോഷവുമാണ് നൽകുന്നത്.പക്ഷേ വിനയാന്വിതരായി നാളത്തെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്” ഫൈനൽ മത്സരത്തിനായി ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകരാണ് എന്നറിഞ്ഞപ്പോൾ ഇവാൻ പറഞ്ഞ മറുപടിയാണിത്.

ഐ എസ് എല്ലിൽ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ ഡോഗ്സ് ആണെന്നും ഞങ്ങൾ സെമി ഫൈനലിൽ എത്തും എന്ന് ആരും പ്രവചിച്ചിരുന്നില്ല . സീസൺ തുടങ്ങുന്ന സമയത്ത് ആരും ഞങ്ങളിൽ പ്രതീക്ഷ വെച്ചിരുന്നില്ല. അവിടെ നിന്ന് ഞങ്ങൾ സെമി വരെ എത്തി. അതും കഴിഞ്ഞ സീസണിൽ നേടിയതിനേക്കാൾ ഇരട്ടി ഗോളുകൾ നേടിക്കൊണ്ട്. ഇവാൻ പറഞ്ഞു.കോവിഡ് വന്നിട്ടും ബയോ ബബിളിലെ മാനസിക സമ്മർദ്ദങ്ങൾ മറികടന്നും ഇവിടെ വരെ എത്തിയതിന് ഈ ടീം കയ്യടികൾ അർഹിക്കുന്നുണ്ട് എന്നും കൂട്ടി ചേർത്തു.