കുട്ടികൾക്കായി സൂപ്പർ ഹെൽത്തി വിഭവം.. നേന്ത്രപ്പഴം റവനുറുക്ക്‌👌| Nutritious Banana Snack

Nutritious Banana Snack Malayalam : വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാൻ റവയും, പഴവും മതി. ഇതുപോലൊക്കെ പലഹാരം തയ്യാറാക്കിയാൽ ആരായാലും കഴിച്ചു പോകും.പെട്ടെന്ന് തയ്യാറാക്കാനും സാധിക്കും. വളരെ ഹെൽത്തിയുമാണ് ഇങ്ങനെയുള്ള പലഹാരങ്ങൾ ആണ് എല്ലാവർക്കും കൂടുതൽ താല്പര്യം പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കണം.

അതുപോലെ ഒരുപാട് ചേരുവകൾ ഒന്നും ഇതിന് ആവശ്യവുമില്ല. പൊതുവേ പഴം കഴിക്കാൻ ചില കുട്ടികൾക്ക് മടിയാണ് കുട്ടികളെ കഴിപ്പിക്കാൻ ഒരു ബെസ്റ്റ് പലഹാരമാണ് ഇന്ന് തയ്യാറാക്കുന്നത്.ഹെൽത്തി ആയി നല്ലൊരു വിഭവം ആണെങ്കിൽ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി റവ പഴം നുറുക്ക് പോലുള്ള പലഹാരങ്ങൾ ശീലം ആക്കുന്നത് വളരെ നല്ലതാണ്. നാടൻ വിഭവങ്ങളുടെ സ്വദും ഗുണവും ഒരിക്കലും കടകളിൽ നിന്നു വാങ്ങുന്നവയിൽ ഉണ്ടാവില്ല.

പാനിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ, ഏലക്ക എന്നിവ വറത്തു കോരി മാറ്റി വയ്ക്കുക…അതേ പാനിൽ ബാക്കിയുള്ള നെയ്യിൽ നേന്ത്രപ്പഴം നുറുക്കിയത് വരട്ടിയെടുക്കാം, ശേഷം ഫ്രൈയിങ് പാനിൽ റവ ചെറുതീയിൽ നല്ല രീതിയിൽ ക്രിസ്പിയായി റോസ്‌റ്റ് ചെയ്തു അതിൽ ഡെസിക്കേറ്റഡ് കോക്കനട്ട് കൂടെ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഇനി റവയിൽ നേരത്തെ ചേർത്ത ചേരുവകൾ എല്ലാം ചേർത്ത് യോജിപ്പിച്ചു വിളമ്പാവുന്നതാണ്. ചായയുടെ കൂടെ വൈകിട്ട് കഴിക്കാൻ ആയാലും, ഇടയ്ക്ക് ഒക്കെ എന്തെങ്കിലും കഴിക്കാൻ തോന്നുമ്പോൾ ആയാലും ഈ പലഹാരം നല്ലതാണ്. തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്.. Video Credits : BLOOM DIY & CRAFT