
നഴ്സറി മണ്ണിന്‍റെ പിന്നിലെ ആ രഹസ്യം! ഇതുപോലെ മണ്ണൊരുക്കിയാല്‍ പിന്നെ എല്ലാം തഴച്ചു വളരും.!! | Nursery Soil Tips
Nursery Soil Tips Malayalam : ഒരു ചെടി എന്ന് പറയുമ്പോൾ അവയുടെ വയറു ഭാഗമാണ് മണ്ണ് എന്ന് പറയുന്നത്. മണ്ണിൽ നിന്നാണ് ചെടി വളരുന്നത്. മണ്ണ് നല്ലതുപോലെ ഒരുക്കി ഇല്ലെങ്കിൽ ചെടിക്ക് കാര്യമായ വളർച്ച ഉണ്ടാവുകയില്ല. ഒരു ചെടി നട്ടു കഴിയുമ്പോൾ അതിന് ആവശ്യമായ ആദ്യത്തെ ഘടകം എന്നു പറയുന്നത് മണ്ണും രണ്ടാമത്തെ ആവശ്യമായ ഘടകം സൂര്യ പ്രകാശവും മൂന്നാമത്തെ ഘടകം കാർബണും നാലാമത്തെ ഘടകം ജലവും ആണ്.
ഇവയ്ക്ക് ശേഷമാണ് വിവിധതരം വളങ്ങളുടെ പ്രാധാന്യം കൃഷിയിൽ ഉള്ളത്. പലരും കൃഷി നടത്തുമ്പോൾ അടിസ്ഥാന ആവശ്യങ്ങൾ കൊടുക്കാതെ വളപ്രയോഗം ആദ്യമേ തന്നെ നടത്തുന്നു. അതുകൊണ്ടു തന്നെ ചെടി വേണ്ടതു പോലെ കായ്ക്കുന്നില്ല എന്നാൽ കായ്ച്ചാലും ഉണ്ടാകുന്ന ഫലങ്ങൾക്ക് ആവശ്യത്തിന് ടേസ്റ്റ് ഇല്ലാതെ വരുന്നു. ഒരു ചെടി വാങ്ങി നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് ശകലം കുഴിയെടുത്ത്

നടാൻ ആണ് നാം എല്ലാവരും ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ നടന്നുതിലൂടെ ചെടി വളരെയധികം ബുദ്ധിമുട്ടിയാണ് വളരുന്നത്. മണ്ണ് എപ്പോഴും ക്രമീകരിച്ച് മാത്രമേ കൃഷി ചെയ്യാവൂ. ഒന്നാമതായി നമ്മൾ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മൂന്നുമാസം മുമ്പ് എങ്കിലും നമ്മൾ ക്രമീകരിക്കേണ്ടത് ആണ്. ഏതു ചെടിയാണോ നടേണ്ടത് അതിനനുസരിച്ച് കുഴി എടുത്തതിനു ശേഷം അതിലേക്ക് കുമ്മായം നിറച്ച്
മണ്ണുമായി മിക്സ് ചെയ്ത് അവിടെ ഒരു ചാക്കിട്ടു മൂടി വെക്കേണ്ടതാണ്. 15 ദിവസം അത് ഇങ്ങനെ വയ്ക്കുന്നതിലൂടെ മണ്ണിൽ വേരുകളെ ബാധിക്കുന്ന കീടങ്ങൾ ഉണ്ടെങ്കിൽ അവ നശിച്ചു പോകുന്നതായിരിക്കും. ഇവയ്ക്ക് കാൽസ്യം ലഭിക്കുന്നതായിരിക്കും. അവയുടെ പിഎച്ച് മൂല്യം കറക്റ്റ് ആയിരിക്കും. കൃഷി ചെയ്യേണ്ട രീതിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണാം. Video Credit : KRISHI MITHRA TV Nursery Soil Tips