സൂപ്പർ യോർക്കറുമായി നടരാജൻ 😱😱പറ പറന്ന് ഗെയ്ക്ഗ്വാദ് സ്റ്റമ്പ്സ് [Video ]

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ഇതുവരെ ജയത്തിലേക്ക് എത്താൻ കഴിയാത്ത രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ഹൈദരാബാദ് ടീമും. സീസണിലെ ആദ്യത്തെ ജയം തേടി മാത്രമാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിൽ പരസ്പരം പോരാടുന്നത്. മൂന്ന് കളികൾ ചെന്നൈ ടീം തോറ്റപ്പോൾ രണ്ട് കളികളും തോൽവിയോടെയാണ് ഹൈദരാബാദ് തുടങ്ങിയത്.

അതേസമയം ടോസ് നേടി ബൗളിംഗ് ആരംഭിച്ച ഹൈദരാബാദ് ടീമിന് മികച്ച തുടക്കമാണ് ബൗളർമാർ നൽകിയത്. ചെന്നൈ ഓപ്പണർമാരുടെ വിക്കറ്റുകൾ പവർപ്ലെയിൽ തന്നെ വീഴ്ത്താനായി ഹൈദരാബാദ് ടീമിന് സാധിച്ചപ്പോൾ ഏറ്റവും ശ്രദ്ധേയമായി മാറിയത് ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിങ്സിലെ ആറാമത്തെ ഓവറിൽ പേസർ നടരാജൻ വീഴ്ത്തിയ ഒരു ബോളും വിക്കറ്റും തന്നെയാണ്. മനോഹര യോർക്കറിൽ കൂടിയാണ് നടരാജൻ യുവ ഓപ്പണർ ഗെയ്ക്ഗ്വാദ് കുറ്റി തെറിപ്പിച്ചത്.

മത്സരത്തിൽ എറിഞ്ഞ ആദ്യത്തെ ഓവറിൽ തന്നെ ഇൻസ്വിങ് യോർക്കറിൽ കൂടി ഋതുരാജ് ഗെയ്ക്ഗ്വാദ് വിക്കെറ്റ് വീഴ്ത്താനായി നടരാജന് സാധിച്ചപ്പോൾ മോശം ബാറ്റിങ് ഫോമിൽ തുടരുകയാണ്‌ ഗെയ്ക്ഗ്വാദ്. വെറും 13 ബോളിൽ മൂന്ന് ഫോറും അടക്കം 16 റൺസ്‌ അടിച്ച ഗെയ്ക്ഗ്വാദ് ചെന്നൈ ക്യാംപിൽ ഏറെ പ്രതീക്ഷ നൽകി എങ്കിലും നടരാജൻ മാജിക്ക് ഇൻസ്വിങ് ബോളിൽ ഒരു തരം ഉത്തരവും ഇല്ലാതെ ഗെയ്ക്ഗ്വാദ് പുറത്തായി.

ഹൈദരാബാദ് ടീം :Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Washington Sundar, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan

ചെന്നൈ സൂപ്പർ കിങ്‌സ് ടീം :Robin Uthappa, Ruturaj Gaikwad, Moeen Ali, Ambati Rayudu, Ravindra Jadeja(c), Shivam Dube, MS Dhoni(w), Dwayne Bravo, Chris Jordan, Maheesh Theekshana, Mukesh Choudhary