സർപ്രൈസ് ഓപ്പണിങ് ജോഡി 😳😳😳സഞ്ജുവിനെ ഒഴിവാക്കി 😳😳ഞെട്ടി ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ ഇക്കഴിഞ്ഞ ടി :20 ലോകക്കപ്പിലെ ടീം ഇന്ത്യയുടെ സെമി ഫൈനലിലെ തോൽവിയോടെയുള്ള പുറത്താകൽ വേദനയിലാണ്. സെമി ഫൈനലിൽ 10 വിക്കെറ്റ് തോൽവി നേരിട്ട ശേഷം ഇന്ത്യൻ സംഘം നേരിടുന്നത് വലിയ വിമർശനങ്ങൾ തന്നെയാണ്. അതിനാൽ തന്നെ കിവീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര പുതിയ തുടക്കമാകുമെന്നാണ് വിശ്വാസം.

അതേസമയം കിവീസ് എതിരായ രണ്ടാം ടി :20 മാച്ചിൽ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ബൌളിംഗ് സെലക്ട്‌ ചെയ്തപ്പോൾ ഏറ്റവും അധികം ചർച്ചയായി മാറുന്നത് ഇന്ത്യൻ ടീം പ്ലെയിങ് ഇലവൻ തന്നെ. മത്സരത്തിൽ ഓപ്പണിങ്ങിൽ അടക്കം ചില സർപ്രൈസുമായിട്ടാണ് ഇന്ത്യൻ ടീം എത്തുന്നത്.

മലയാളി താരമായ സഞ്ജുവിന് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ഇക്കഴിഞ്ഞ പരമ്പരകളിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച സഞ്ജുവിനെ ഒഴിവാക്കിയത് ഒരുവേള ഷോക്കായി മാറി. ഇഷാൻ കിഷൻ, റിഷാബ് പന്ത് എന്നിവർ ടീമിലേക്ക് എത്തിയപ്പോൾ ഭുവി, സിറാജ് എന്നിവരും പ്ലെയിങ് ഇലവനിൽ സ്ഥാനം സ്വന്തമാക്കി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Ishan Kishan, Rishabh Pant(w), Suryakumar Yadav, Shreyas Iyer, Deepak Hooda, Hardik Pandya(c), Washington Sundar, Bhuvneshwar Kumar, Arshdeep Singh, Mohammed Siraj, Yuzvendra Chahal

കിവീസ് പ്ലെയിങ് ഇലവൻ :Finn Allen, Devon Conway(w), Kane Williamson(c), Glenn Phillips, Daryl Mitchell, James Neesham, Mitchell Santner, Ish Sodhi, Tim Southee, Adam Milne, Lockie Ferguson