എന്താ രുചി👌ഇതൊരെണ്ണം മതിയാകും/ നല്ല പഞ്ഞി പഞ്ഞിപോലുള്ള ഡോനട്ട്‌ |No Oven Perfect Donut Recipe

No Oven Perfect Donut Recipe Malayalam : ഇതൊക്കെ ഇത്ര നിസ്സാരം ആയിരുന്നോ 😱വളരെ എളുപ്പത്തിൽ ഒരു മറുനാടൻ വിഭവം. 👌🏻😋.. അമ്പട ഉഴുന്നുവട പോലെയുണ്ടല്ലോ എന്നാൽ പിന്നെ ഒന്ന് കഴിച്ചേക്കാം ഒരു ചായയും കുടിക്കാം എന്ന് കരുതിയൊക്കെ പലപ്പോഴും നമ്മൾ ഈ വിഭവത്തെ ആദ്യമാദ്യം സമീപിക്കുമായിരുന്നു. പക്ഷേ കഴിച്ച് തുടങ്ങുമ്പോഴോ ആള് നല്ല മധുര പ്രിയനാണ്,

കുറച്ചു മധുരം ഒക്കെയുള്ള ഈ മധുരത്തിന്റെ മേമ്പോടി പോരാതെ ചോക്ലേറ്റ് അതിന്റെ മേലേക്ക് ഒഴിച്ചിട്ട് ഉണ്ടാവും, ചോക്ലേറ്റ് ഒഴിക്കാത്തതും ഉണ്ടാവും. അങ്ങനെ എന്തുതന്നെയായിരുന്നു കുത്തുന്ന മധുരമല്ലാതെ പക്ഷേ മധുരമാണ് താനും അങ്ങനെയുള്ള ഒരു വിഭവമാണ് നമ്മുടെ സ്വന്തം ഡോണറ്റ്.. ഈ ഡോണറ്റ് വിദേശരാജ്യങ്ങളിൽ നിന്നാണ് വന്നത് എല്ലാവർക്കും അറിയാവുന്നതാണ് വിദേശരാജ്യത്തെ വിഭവങ്ങൾ നമുക്ക് തയ്യാറാക്കാൻ പറ്റില്ലല്ലോ എന്നൊരു ചിന്താഗതിയായിരുന്നു ഇത്ര കാലവും മലയാളിക്ക്…

. എന്നാൽ അതൊക്കെ മാറ്റിമറിച്ചുകൊണ്ട് ഇതാ നമുക്ക് ഇവിടെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നായിരുന്നു നമ്മുടെ ഡോണറ്റ് എന്ന് മനസ്സിലാക്കിയിരിക്കുകയാണ്, അത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം..ഇതിനായി ആദ്യം വേണ്ടത് മൈദയാണ്, മൈദയും അതിലേക്ക് ഈസ്റ്റ് പാലിൽ കലക്കിയതും, ഒപ്പം തന്നെ ചെറിയ ചൂടുള്ള പാലും, ഒരു രണ്ടു മുട്ടയും, ആവശ്യത്തിന് വെണ്ണയും, ഒരു നുള്ള് ഉപ്പും ആവശ്യത്തിന് പഞ്ചസാര പൊടിച്ചതും ചേർത്തുകൊടുത്ത ഇത് നന്നായിട്ട് കുഴച്ചെടുക്കണം… കുറച്ചു കഴിഞ്ഞാൽ പിന്നീട് അടച്ചു വയ്ക്കുക, അടച്ചു കഴിഞ്ഞു വീണ്ടും കുറച്ച് സമയം കഴിഞ്ഞിട്ട് പിന്നെയും പുറത്തെടുത്ത് ഒരു 15 മിനിറ്റോളം ഇത് കുഴച്ചെടുക്കണം, ചെറിയ ചെറിയ ഉരുളകളാക്കി എടുത്തു ഷേപ്പിലാക്കി ഒരു പാൻ വച്ച് അതിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന, വറുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക…

ഇതിന്റെ പകുതി മാത്രമേ നിൽക്കാൻ പാടുള്ള ബാക്കി പകുതി മറിച്ചിട്ട് വേണം നമ്മൾ വറുത്തെടുക്കേണ്ടത്.അതിനുശേഷം ഇതിനു മുകളിലേക്ക് പൊടിച്ച പഞ്ചസാര വിതറി കൊടുത്തു കഴിഞ്ഞാൽ പ്ലെയിൻ ആയിട്ടുള്ള ഡോണട്ട്റെഡിയായി കിട്ടും.. എന്നാൽ ഇതിന് ചോക്ലേറ്റ് വേണമെന്നുണ്ടെങ്കിൽ ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്ത് ഇതിനു മുകളിലേക്ക് ഒഴിച്ചുകൊടുത്താൽ മാത്രം മതി.. ഉഴുന്നു വടയുടെ ഒരു ഷേപ്പിൽ ആണെങ്കിലും ഒരു വിദേശിയാണ് നമ്മുടെ ഡോണട്ട്.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Fathimas curry world.

Rate this post