ഓരോ മലയാളിയുടെയും ഹൃദയത്തിൽ ഇപ്പോൾ നിക്ക് ആണ് സൂപ്പർ ഹീറോ..!!അർഹതയുള്ളവരെ കണ്ടെത്തി സഹായിക്കുന്ന ദൈവ പുത്രൻ..!! “നിനക്കിത്ര പണം എവിടെ നിന്നാ ?” ആരാധകരുടെ ചോദ്യത്തിന് ഉത്തരം ഇതാ ..!!|nick vloger latest malayalam

nick vloger latest malayalam:പണമുള്ളവൻ എന്നും പണക്കാരനായും പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവനായും ജീവിക്കാൻ വിധിക്കപ്പെട്ട സമൂഹമാണ് നമ്മുടേത്. ആരെയെങ്കിലും സഹായിക്കണം എന്ന് പറഞ്ഞാൽ 10 തവണയെങ്കിലും ആലോചിക്കാതെ അതിന് മുന്നിട്ടിറങ്ങാൻ മടിയുള്ളവർ. എന്നാൽ അത്തരത്തിൽ ഒരു സമൂഹത്തിലാണ് നിക്ക് വ്ലോഗ്സ് എന്ന യൂട്യൂബ് ചാനൽ വ്യത്യസ്തമാക്കുന്നത്. സമൂഹത്തിൽ അർഹരായവരെ കണ്ടെത്തി അവർ ആഗ്രഹിക്കുന്നത് അവർക്ക് വേണ്ടി ചെയ്തു നൽകി വ്യത്യസ്തമാവുകയാണ് ഈ യൂട്യൂബർ.

അടുത്തിടെ നിർധനനായ ശിവരാമേട്ടൻ എന്ന ചായക്കടക്കാരനെ കണ്ടെത്തി അദ്ദേഹത്തിന് തന്റെ 76മത്തെ വയസ്സിൽ ഏറ്റവും വലിയ സമ്മാനം നൽകി നിക്ക് വ്ലോഗ്സ് സമൂഹമാധ്യമങ്ങളുടെ കയ്യടി നേടി. കണ്ണ് നിറയാതെ കണ്ടിരിക്കാൻ ആകില്ല ഈ വീഡിയോ ഒരു മലയാളിക്കും. അതിനുശേഷം ഡിസേബിൾഡ് ആയിട്ടുള്ള കുട്ടികളുടെ ആഗ്രഹം പൂർത്തീകരണത്തിനായി ഒരു സൗജന്യ വിമാന യാത്ര നിക്ക് വ്ലോഗർ ഒരുക്കിയതും പ്രേക്ഷകർ കണ്ടു കഴിഞ്ഞു. ഓട്ടോക്കാർക്ക് ഫ്രീയായി അദ്ദേഹം പെട്രോൾ വിതരണം ചെയ്തതും, മീൻ കച്ചവടക്കാർക്ക് പണം വിതരണം ചെയ്യുന്നതും, ഒരു കുടുംബത്തിന് ഫ്രിഡ്ജ് നിറയെ പണം കൊടുത്ത് അവരെ ഞെട്ടിച്ചതും മലയാളികൾ കണ്ടതാണ്.

nick vloger latest malayalam

എന്നാൽ ഇതെല്ലാം ചെയ്യുന്ന നിക്ക് വ്ലോഗർ ഒരു പണക്കാരൻ ആണോ എന്ന് ചോദിച്ചാൽ അദ്ദേഹം പറയുന്നത് എന്നോടൊപ്പം ഉള്ള എന്റെ സബ്സ്ക്രൈബ്ർസ് ആണ് എന്നിലെ പണക്കാരൻ എന്നാണ്. ഇതെല്ലാം ചെയ്യാൻ ഇതിനുമാത്രം പണമുണ്ടോ എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ കയ്യിൽ ഇല്ല എന്ന് മാത്രമേ ഉത്തരമുള്ളൂ. നിക്ക് വ്ലോഗറുടെ യഥാർത്ഥ പേര് നിക്കി സ്റ്റാൻലി ലോബോ എന്നാണ്. 50000 സബ്സ്ക്രൈബേർസ് ആയപ്പോൾ മുതൽ ജനങ്ങളെ സഹായിക്കണമെന്ന് നിക്ക് ആഗ്രഹിച്ചിരുന്നു എന്നും പക്ഷേ ഫണ്ടില്ലാത്തതിനാൽ വളരെയേറെ വിഷമിക്കേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

 

ഓരോ വീഡിയോകളും പോസ്റ്റ് ചെയ്യുന്നത് വളരെ ഭയത്തോടെ ആണെന്നും ആളുകളുടെ പ്രതികരണം എന്താണെന്ന് പേടിയുണ്ടെന്ന് വ്ലോഗർ പറയുമ്പോൾ അദ്ദേഹത്തിന്റെ ഓരോ വീഡിയോക്കും കമന്റുകൾ വരുന്നത് വളരെ പോസിറ്റീവായ രീതിയിലാണ്. എത്ര കാശ് കിട്ടിയാലും ഞാനൊരു പണക്കാരനാണ് എന്ന് അഹങ്കരിക്കില്ല എന്ന് നിക്ക് പറയുന്നു. ജനങ്ങളെ സഹായിക്കാൻ ഇത്തരത്തിൽ മുന്നോട്ടുവരുന്ന ആളുകളെ വേണം ജനങ്ങളും കൂടുതൽ സപ്പോർട്ട് ചെയ്യേണ്ടതും.nick vloger latest malayalam

 

View this post on Instagram

 

A post shared by Nick Vlogs (@nickvlogs)

Rate this post