റൺസല്ല ഇത്തവണ വിക്കെറ്റ് 😱😱😱വിക്കറ്റുകൾ വീഴ്ത്തി നിക്കോളാസ് പൂരൻ!!ഷോക്കായി പാകിസ്ഥാൻ

പാകിസ്ഥാൻ – വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനം മത്സരം അത്യപൂർവ്വ കാഴ്ച്ചകൾക്ക് ക്രിക്കറ്റ് ലോകത്തെ സാക്ഷിയാക്കി. മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുമായി പാകിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫഖർ സമനും ഇമാമുൽ ഹഖും തുടങ്ങിയത്. ഒടുവിൽ ഇരുവരുടെയും കൂട്ടുകെട്ട് തകർക്കാൻ പതിനേഴാമത്തെ ഓവർ വരെ കാത്തിരിക്കേണ്ടിവന്നു.

ഇന്നിങ്സിന്റെ 17-ാം ഓവർ എറിയാൻ എത്തിയത് പതിവിൽനിന്ന് വ്യത്യസ്തമായി വെസ്റ്റിൻഡീസ് വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ നിക്കോളാസ്‌ പുരാനാണ്. പാക് ഓപ്പണർ ഫഖർ സമനെ ക്ലീൻ ബൗൾഡ് ചെയ്തുകൊണ്ട് പുരാൻ തന്റെ കരിയറിലെ ആദ്യ വിക്കറ്റും മത്സരത്തിൽ വിൻഡീസിന് ബ്രേക്കും സമ്മാനിച്ചു. എന്നാൽ, അവിടം കൊണ്ട് നിർത്താൻ പുരാൻ തയ്യാറല്ലായിരുന്നു.

ഇന്നിങ്സിന്റെ 23-ാം ഓവറിൽ അർധ സെഞ്ച്വറി നേട്ടവുമായി തിളങ്ങി നിൽക്കുന്ന പാക് ഓപ്പണർ ഇമാമുൽ ഹഖിനെ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്റെ കൈകളിൽ ഭദ്രമായി എത്തിച്ച് പുരാൻ തന്റെ വിക്കറ്റ് നേട്ടം രണ്ടാക്കി. തുടർന്ന്, അതേ ഓവറിൽ തന്നെ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ്‌ ഹാരിസിനെ അകീൽ ഹൊസ്സൈന്റെ കൈകളിൽ എത്തിച്ച് നിക്കോളാസ് പുരാൻ ക്രിക്കറ്റ്‌ ലോകത്തെ അമ്പരപ്പിച്ചു.

ശേഷം, പാക് നിരയിലെ അപകടകാരിയായ മുഹമ്മദ്‌ റിസ്വാനെ തന്റെ തൊട്ടടുത്ത ഓവറിൽ വീണ്ടും വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്റെ കൈകളിൽ എത്തിച്ച് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ പാക് നിരയിൽ അപകടം വിതച്ചു. 10 ഓവർ ബൗൾ ചെയ്ത നിക്കോളാസ് പുരാൻ, 48 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. പക്ഷെ, പുരാന്റെ പ്രകടനത്തിന്റെ തിളക്കം, വെസ്റ്റിൻഡീസിന് വിജയലക്ഷ്യം മറികടക്കാനാകാതെ വന്നതോടെ നിറംമങ്ങി.