അടുത്ത ക്യാപ്റ്റൻ ആര് 😱കോഹ്ലിക്ക്‌ ശേഷം ഇവർ എത്തുമോ

ഇന്ത്യൻ ക്രിക്കറ്റ്‌ നായകൻ വിരാട് കോഹ്ലി വീണ്ടും ഒരിക്കൽ കൂടി സർപ്രൈസ് തീരുമാനത്തിൽ കൂടി ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ്‌ ടീമിനെ നയിക്കാൻ താൻ ഇനി ഉണ്ടാകില്ല എന്നും പ്രഖ്യാപിച്ച വിരാട് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞതായി സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടിയാണ് അറിയിച്ചത്. സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ഇന്ത്യൻ ടീം തോറ്റതിന് പിന്നാലെയാണ് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞതെന്നതും ശ്രദ്ധേയം.

എന്നാൽ കോഹ്ലി ടെസ്റ്റ്‌ നായകസ്ഥാനം ഒഴിഞ്ഞതോടെ വളരെ അധികം നിർണായകമായി മാറുന്നത് ആരാകും അടുത്ത ടെസ്റ്റ്‌ നായകൻ എന്നുള്ള ചോദ്യം തന്നെയാണ്. 2014ൽ മഹേന്ദ്ര സിങ് ധോണിയിൽ നിന്നാണ് ടെസ്റ്റ്‌ ക്യാപ്റ്റൻസി റോൾ കോഹ്ലി ഏറ്റെടുത്തതെങ്കിൽ ഇപ്പോൾ അവിചാരിതമായി ധോണിയെ പോലെ കോഹ്ലിയും ടെസ്റ്റ്‌ നായകസ്ഥാനം ഒഴിയുന്നുവെന്നത് ശ്രദ്ധേയം. അതേസമയം ആരാകും ടെസ്റ്റ്‌ ഫോർമാറ്റിൽ കോഹ്ലിയുടെ പിൻഗാമിയായി നായകന്റെ റോളിൽ എത്തുകയെന്നത് പ്രധാന ചർച്ചയായി മാറി കഴിഞ്ഞു. കോഹ്ലിയിൽ നിന്നും ഏകദിന, ടി :20 ക്യാപ്റ്റൻ പദവി ഏറ്റെടുത്ത രോഹിത് ശർമ്മക്ക്‌ തന്നെയാണ് ടെസ്റ്റ്‌ ക്യാപ്റ്റൻസി റോളിൽ മുൻഗണന. ടെസ്റ്റ്‌ ടീമിന്റെ ഉപനായകനായി രോഹിത് ശർമ്മയെ സൗത്താഫ്രിക്കൻ പരമ്പരക്ക്‌ മുൻപ് തന്നെ സെലക്ഷൻ കമ്മിറ്റി നിയമിച്ചിരുന്നു. രോഹിത് ശർമ്മ കോഹ്ലിക്ക് പിന്നാലെ ടെസ്റ്റ്‌ നായകൻ ആയി എത്തുമെന്നാണ് സൂചന. ഇതോടെ മൂന്ന് ഫോർമ…

ലോകേഷ് രാഹുൽ :കോഹ്ലിക്ക് പിൻഗാമിയായി ലോകേഷ് രാഹുൽ ടെസ്റ്റ്‌ ടീം നായകനായി എത്തിയാലും ഞെട്ടാൻ കഴിയില്ല. ഇക്കഴിഞ്ഞ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ സൗത്താഫ്രിക്കക്ക്‌ എതിരെ ടീം ഇന്ത്യയെ നയിച്ചത് രാഹുലാണ്.കൂടാതെ മൂന്ന് ഫോർമാറ്റിലും രാഹുൽ ബാറ്റിങ് മികവും സെലക്ഷൻ കമ്മിറ്റി പരിഗണിക്കുമെന്നത് ഉറപ്പാണ്. കൂടാതെ മൂന്ന് വൈറ്റ് ബോൾ ക്യാപ്റ്റൻ ടെസ്റ്റ്‌ ഫോർമാറ്റിലും ക്യാപ്റ്റൻ സ്ഥാനം വഹിക്കേണ്ട എന്നൊരു ഓപ്ഷൻ ഇന്ത്യൻ ടീം തീരുമാനിച്ചാൽ രാഹുലിന് നറുക്ക് വീഴും.

റിഷാബ് പന്ത്: അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകത്ത് ഭാവി നായകൻ എന്നുള്ള വിശേഷണം നേടിയ താരമാണ് റിഷാബ് പന്ത്. കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റിൽ സെഞ്ച്വറി നേടി കയ്യടികൾ നേടിയ റിഷാബ് പന്ത് ഉറപ്പായും മികച്ച നായകനായി എത്തുമെന്ന് മുൻ താരങ്ങൾ അടക്കം ഇതിനകം നിരീക്ഷിച്ചിരുന്നു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക മണ്ണിൽ സെഞ്ച്വറി നേടിയ ആദ്യത്തെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് റിഷാബ് പന്ത്. ഐപിഎല്ലിൽ ഡൽഹി ടീമിനെ റിഷാബ് പന്ത് നയിച്ച രീതി കയ്യടികൾ നേടിയിരുന്നു