ഹൃദയം നിലക്കുന്ന സസ്പെൻസ് 😵💫😵💫കിവീസ് ജയം അവസാന ബോളിൽ!! കാണാം ലാസ്റ്റ് ഓവർ ട്വിസ്റ്റ് |New Zealand scurry to a famous Test win running a bye off the final ball
New Zealand scurry to a famous Test win running a bye off the final ball;ട്വിസ്റ്റുകളുടെ പെരുമഴ സൃഷ്ടിച്ച മത്സരമായിരുന്നു ന്യൂസിലാൻഡും ശ്രീലങ്കയും തമ്മിൽ ക്രൈസ്ത്ചർച്ചിൽ നടന്നത്. മത്സരത്തിന്റെ നാലാം ദിവസം വരെ ശ്രീലങ്ക കൃത്യമായ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ എന്നെന്നും ന്യൂസിലാൻഡിന്റെ കരുത്തായി നിന്ന വില്യംസന്റെ പോരാട്ടവീര്യത്തിന് മുൻപിൽ ശ്രീലങ്കയ്ക്ക് കീഴടങ്ങേണ്ടി വന്നു. അവസാനദിവസം 53 ഓവറുകളിൽ കിവികളുടെ പത്ത് വിക്കറ്റുകൾ വീഴ്ത്തുക എന്നതായിരുന്നു ശ്രീലങ്കയുടെ മുൻപിലുള്ള ലക്ഷ്യം. എന്നാൽ വില്യംസൺ ക്രീസിലുറച്ചതോടെ ലങ്കക്ക് കാര്യങ്ങൾ കൈവിട്ടുപോയി.
ക്രീസിൽ വില്യംസനൊപ്പം ഡാരിൽ മിച്ചലും നിറഞ്ഞതോടെ ന്യൂസിലാൻഡ് സ്കോർ കുതിച്ചു. അവസാന 25 ഓവറുകളിൽ 160 റൺസ് കിവികൾക്ക് വേണമായിരുന്നു. എന്നാൽ വില്യംസന് മത്സരത്തിൽ വിജയിക്കണമെന്ന് തോന്നിയതോടെ ശ്രീലങ്ക പതറി. കൃത്യമായ രീതിയിൽ ബൗണ്ടറികൾ നേടാനും ശ്രീലങ്കൻ ഫീൽഡർമാരെ നോക്കുകുത്തികളാക്കി നിർത്തി റൺസ് കണ്ടെത്താനും വില്യംസണ് സാധിച്ചു. 81 റൺസെടുത്ത മിച്ചൽ മടങ്ങിയപ്പോഴും വില്യംസൺ ശ്രീലങ്കയുടെ മുൻപിൽ ഭീഷണിയായിരുന്നു.

മത്സരം എങ്ങനെയെങ്കിലും അവസാനം അഞ്ചോവറുകളിൽ എത്തിക്കാനാണ് വില്യംസൺ ശ്രമിച്ചത്. അതിൽ അയാൾ വിജയിച്ചു. അവസാന 5 ഓവറിൽ 37 റൺസ് ആയിരുന്നു കിവികൾക്ക് വേണ്ടിയിരുന്നത്. മറുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും അവസാനിക്കാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായി വില്യംസൺ മാറി. അവസാന ഓവറിൽ ന്യൂസിലാൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത് 8 റൺസ് ആയിരുന്നു. എന്നാൽ ഈ സമയത്തും യാതൊരുവിധ സമ്മർദ്ദങ്ങളുമില്ലാതെ കൃത്യമായി സിംഗിളുകളും ഡബിളുകളും വില്യംസൺ കണ്ടെത്തി. ഒപ്പം, കിട്ടിയ അവസരത്തിൽ ഗ്യാപ്പ് കണ്ടെത്തി ബൗണ്ടറി നേടാനും വില്യംസണ് സാധിച്ചു.
എന്തുകൊണ്ടും ഒരുപാട് കാലം ഓർത്തിരിക്കാനാവുന്ന ഒരു പ്രകടനം തന്നെയാണ് കെയ്ൻ വില്യംസനും ന്യൂസിലാന്റും ക്രൈസ്ത്ചർച്ചിൽ കാഴ്ചവച്ചത്. മത്സരത്തിൽ രണ്ടു വിക്കറ്റുകൾക്ക് ന്യൂസിലാൻഡ് വിജയം കണ്ടപ്പോൾ വില്യംസൺ എന്ന അധികായന്റെ കരുത്തു കൂടിയാണ് ലോക ക്രിക്കറ്റ് കണ്ടത്. Bമത്സരത്തിൽ വില്യംസൺ നേടിയ 121 റൺസിന്റെ ഇന്നിംഗ്സ് ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന വരും തലമുറക്കും ഒരു പ്രചോദനം തന്നെയാവും.