നെക്സ്റ്റ് പൂജാര ആൻഡ്‌ രഹാനെ ജനിക്കുന്നു!!!രഞ്ജി ട്രോഫിയിൽ മിന്നി അവർ ഇനി കുതിക്കും

എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ 41 തവണ ചാമ്പ്യൻമാരായ മുംബൈയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് തങ്ങളുടെ കന്നി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി മധ്യപ്രദേശ് ചരിത്രം സൃഷ്ടിച്ചതോടെ രഞ്ജി ട്രോഫിയുടെ 87-ാമത് എഡിഷൻ സമാപിച്ചു. അതേസമയം, പതിവുപോലെ ഈ രഞ്ജി സീസണിലും ചില യുവ താരങ്ങൾ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി, ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഇടം കണ്ടെത്താനുള്ള മത്സരത്തിൽ പങ്കുചേർന്നു.

അവരിൽ ഒന്നാമൻ, മുംബൈയുടെ സർഫ്രാസ് ഖാൻ തന്നെ. 4 സെഞ്ച്വറികളും 2 അർധസെഞ്ച്വറികളും ഉൾപ്പെടെ 982 റൺസാണ് ഈ 24കാരൻ രഞ്ജി 2021/22 സീസണിൽ സമ്പാദിച്ചത്. 6 കളികളിൽ നിന്ന് 122.75 ശരാശരിയിൽ ആണ് സർഫ്രാസിന്റെ പ്രകടനം. അവസാനിച്ച രഞ്ജി സീസണിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനായ സർഫ്രാസിനെ, തീർച്ചയായും അധികം വൈകാതെ ഇന്ത്യയുടെ വെള്ള കുപ്പായത്തിൽ പ്രതീക്ഷിക്കാം.

ഐപിഎൽ 2022-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടിയുള്ള മികച്ച പ്രകടനത്തിന് ശേഷം, 2022 ലെ രഞ്ജി ട്രോഫിയിൽ തന്റെ സംസ്ഥാന ടീമായ മധ്യപ്രദേശിനായി ആവിശ്വസനീയമായ ഫോം തുടരുകയായിരുന്നു രജത് പട്ടിദാർ. ടൂർണ്ണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനായ 29-കാരൻ പട്ടിദാറും അന്താരാഷ്ട്ര കോൾ-അപ്പിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ, ആർസിബിയുടെ സ്റ്റാർ ഓൾറൗണ്ടറും രഞ്ജിയിൽ ബംഗാളിന്റെ താരവുമായ ഷഹബാസ് അഹ്‌മദ് ആണ് ഈ പട്ടികയിലെ മൂന്നാമൻ.

ഗുജറാത്തിന്റെ ഇടംകൈയ്യൻ മീഡിയം പേസർ അർസൻ നാഗ്‌വാസ്‌വല്ലയാണ്‌ അടുത്ത താരം. നാഗ്‌വാസ്‌വല്ല, അദ്ദേഹത്തിന്റെ തീ തുപ്പുന്ന ബൗൺസറുകൾക്ക് പേരുകേട്ട താരമാണ്. ഈ സീസണിൽ 3 കളികളിൽ നിന്ന് 14 വിക്കറ്റ് ആണ് ഈ ഗുജറാത്ത്‌ പേസർ വീഴ്ത്തിയത്. ഉത്തർ പ്രദേശ് ഓൾറൗണ്ടർ സൗരഭ് കുമാർ ആണ് ഈ പട്ടികയിലെ അവസാന താരം. ഇടങ്കയ്യൻ സ്പിൻ ബൗളിംഗിന് പേരുകേട്ട താരം, അതോടൊപ്പം ബാറ്റിൽ സംഭാവന നൽകാൻ കഴിവുള്ളവനാണ്.