പ്ലീസ്‌ ഇന്ന് ജയിക്കാമോ 😵‍💫😵‍💫കണക്കുകളിൽ ഇപ്പോഴും എതിരാളികളേക്കാൾ ബഹുദൂരം മുന്നിൽ രാജസ്ഥാൻ റോയൽസ്

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് അവരുടെ അവസാന ലീഗ് മത്സരത്തിന് ഇറങ്ങുകയാണ്. ധർമ്മശാലയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ആണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. പ്ലേഓഫിൽ ഒരു ഇടം കണ്ടെത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. നിലവിൽ മൂന്ന് ടീമുകൾ ആണ് 15 / 15+ പോയിന്റ്കൾ നേടിയിട്ടുള്ളത്. രാജസ്ഥാൻ റോയൽസിന് ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ, പരമാവധി 14 പോയിന്റുകൾ ആണ് നേടാൻ സാധിക്കുക.

അതായത്, പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി ആകും രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ ഇടം നേടുക. എന്നാൽ, ഈ ലക്ഷ്യവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് എന്നീ രണ്ട് ടീമുകൾ രാജസ്ഥാൻ റോയൽസുമായി മത്സര രംഗത്ത് ഉണ്ട്. അതേസമയം, നിലവിൽ നെറ്റ് റൺ റേറ്റിൽ കെകെആർ (-0.256), പഞ്ചാബ് (-0.308) എന്നിവരേക്കാൾ ബഹുദൂരം മുന്നിലാണ് രാജസ്ഥാൻ റോയൽസ് (+0.140).

ഈ സാഹചര്യത്തിൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ അവരുടെ അവസാന മത്സരത്തിൽ പരാജയപ്പെടുകയും, രാജസ്ഥാൻ റോയൽസ് ഇന്നത്തെ മത്സരത്തിൽ വിജയിക്കുകയും ചെയ്താൽ റോയൽസിന് അനായാസം പ്ലേഓഫിൽ ഇടം നേടാം. ഒരുപക്ഷേ, ഇന്ന് രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്തു 180+ സ്കോർ ചെയ്ത ശേഷം, 10 റൺസ് മാർജിനിൽ പഞ്ചാബിനെ പരാജയപ്പെടുത്തുകയും, ആർസിബി, മുംബൈ ടീമുകൾ അവരുടെ അവസാന മത്സരത്തിൽ ഒരു റൺസിനെങ്കിലും പരാജയപ്പെടുകയും ചെയ്താൽ റോയൽസ് പ്ലേഓഫ് കളിക്കും.

അതേസമയം, നിലവിൽ പോയിന്റ് അടിസ്ഥാനത്തിൽ റോയൽസിന്റെ അതേ സ്ഥിതിയിൽ നിൽക്കുന്ന കെകെആർ, പഞ്ചാബ് എന്നീ ടീമുകൾക്ക്, ആർസിബി, മുംബൈ ടീമുകൾ അവരുടെ അവസാന മത്സരത്തിൽ കുറഞ്ഞത് 30 റൺസിനെങ്കിലും പരാജയപ്പെടേണ്ടതുണ്ട്. കൂടാതെ, കെകെആർ അവരുടെ അവസാന മത്സരത്തിൽ 78 റൺസിന് വിജയിക്കുകയും വേണം. പഞ്ചാബിന്റെ അവസ്ഥയാണെങ്കിൽ, അവർക്ക് ഇന്നത്തെ മത്സരത്തിൽ കുറഞ്ഞത് 94 റൺസ് മാർജിൻ വിജയമെങ്കിലും അനിവാര്യമാണ്.

Rate this post