വീണ്ടും അഭിമാനമായി നീരജ്!! ഇത്തവണ വെള്ളി മെഡൽ :അപൂർവ്വ നേട്ടങ്ങൾ സ്വന്തം

ഒളിമ്പിക്സ് സ്വർണ്ണ നേട്ടത്തിനും ഒപ്പം ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മെഡൽ എന്നുള്ള അപൂർവ്വ റെക്കോർഡിനും അവകാശിയായി ഇന്ത്യയുടെ നീരജ് ചോപ്ര. വെള്ളി മെഡൽ നേട്ടവുമായി ഒരിക്കൽ കൂടി ചരിത്രം കുറിച്ച നീരജ് ചോപ്ര തന്റെ മികവ് എന്തെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

പുരുഷൻമാരുടെ ജാവ്ലിൻ ത്രോ ഫൈനലിൽ കടുത്ത പോരാട്ടത്തിനും ഒടുവിലാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ഫൈനലിലേക്ക് 88.29 മീറ്റർ ദൂരം പിന്നിട്ട് യോഗ്യത നേടിയ നീരജ് ചോപ്ര നേരത്തെ ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് സ്വർണ്ണ നേട്ടം കരസ്ഥമാക്കിയത്. ഒളിമ്പിക്സ് അത്ലറ്റിക്ക്സ് സ്വർണ്ണ നേട്ടം പിന്നാലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിലും മെഡൽ നേടുന്ന അപൂർവ്വ താരമായി ഡബിൾ നേട്ടം സ്വന്തമാക്കി.

അതേസമയം മറ്റൊരു അപൂർവ്വ നേട്ടം കൂടി നീരജ് ചോപ്ര നേടി.2003ലെ പ്രശസ്തമായ പാരീസ് അത്ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പില്‍ മലയാളി താരമായ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ സ്വന്തമാക്കിയ ശേഷം തന്നെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ ഷിപ്പിൽ മെഡൽ നേട്ടത്തിലേക്ക് എത്തുന്നത്.

ഒരിക്കൽ കൂടി 90 മീറ്റർ അധികം ദൂരം പിന്നിട്ട് ഫൈനലിൽ സ്വർണ്ണം സ്വന്തമാക്കിയത് ഗ്രനാഡയുടെ തന്നെ ആൻഡേഴ്സൺ പീറ്റേഴ്സിനെയാണ്. നേരത്തെ 89.91 മീറ്ററിൽ എറിഞ്ഞ് ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയ നിലവിലെ ചാമ്പ്യനെ പിന്നിലായാണ് നീരജ് ചോപ്ര യോഗ്യതാ റൗണ്ടിൽ എത്തിയത്.