നീയെൻ തങ്കമേ😍😍മിന്നു കെട്ടുന്നതിന് തൊട്ടുമുമ്പ് വിഘ്നേഷ് പങ്കുവച്ച പോസ്റ്റ് കണ്ടോ ഇതൊക്കെയാണ് സ്നേഹമെന്ന് ആരാധകർ.

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട ലേഡി സൂപ്പർ സ്റ്റാർ ആണല്ലോ നയൻതാര. ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയായിരുന്നു മലയാളി കൂടിയായ നയൻതാര അഭിനയലോകത്തെത്തുന്നത്. തുടർന്നിങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഇവർ. മാത്രമല്ല നയൻതാരയുമായി ബന്ധപ്പെട്ട ഏതൊരു ചെറിയ വാർത്തകൾക്കും വലിയ പ്രാധാന്യമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ നൽകാറുള്ളത്.

അതിനാൽ തന്നെ വിഘ്നേഷ് ശിവനുമായുള്ള തങ്ങളുടെ പ്രിയതാരത്തിന്റെ പ്രണയ വാർത്തയും പിന്നീടുള്ള വിവാഹ വാർത്തയും സിനിമാ ലോകം ഏറെ ആഘോഷമാക്കി കൊണ്ടാടുകയും ചെയ്തിരുന്നു. വിവാഹ വാർത്തക്ക് ശേഷം ഇരുവരും തങ്ങളുടെ വിവാഹ തീയതി പങ്കുവയ്ക്കുകയും ചെയ്തോടെ ഈയൊരു താര വിവാഹത്തിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ ഒന്നടങ്കം. ജൂൺ 9ന് മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിൽ വെച്ച് ഹിന്ദു ആചാരപ്രകാരം ആയിരിക്കും വിവാഹം ചെയ്യുക എന്നായിരുന്നു ഇരുവരും അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ വിവാഹത്തിന്റെ മണിക്കൂർ മുമ്പ് വിഘ്നേഷ് ശിവൻ തന്റെ പ്രിയതമയെ കുറിച്ച് പങ്കുവച്ച വരികളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

നയൻതാരയെ എന്റെ തങ്കമേ എന്നാണ് വിഘ്നേഷ് അഭിസംബോധനം ചെയ്തത് എന്നതാണ് ഏറെ ശ്രദ്ധേയം. “ഇന്ന് ജൂൺ 9.അതെ ഈ ദിവസം നയൻസിന്റെതാണ്.
ദൈവത്തിനും ഈ പ്രപഞ്ചത്തിനും എന്റെ ജീവിതത്തിലൂടെ കടന്നുപോയ എല്ലാ നല്ല മനുഷ്യർക്കും നന്ദി. എല്ലാ നല്ല ആത്മാക്കൾക്കും എല്ലാ നല്ല നിമിഷങ്ങൾക്കും എല്ലാം നല്ല പ്രാർത്ഥനകൾക്കും ആശീർവാദങ്ങൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഞാൻ എന്റെ ജീവിത സഖിയായ നയൻതാരക്ക് എല്ലാം സമർപ്പിക്കുകയാണ്.

എന്റെ തങ്കമേ,ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിന്നെ ഇടനാഴിയിലൂടെ നടക്കുന്നത് കാണുന്നതിൽ എനിക്ക് ആവേശമുണ്ട്! മുന്നോട്ടുള്ള എല്ലാ നന്മകൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു, മാത്രമല്ല ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും ഉറ്റ സുഹൃത്തുക്കൾക്കും മുന്നിൽ ഔദ്യോഗികമായി ഒരു പുതിയ അധ്യായം ആരംഭിക്കുന്നു” എന്ന ശ്രദ്ധേയമായ ഒരു കുറിപ്പിനൊപ്പം തന്റെ പ്രണയസഖിയായ നയൻതാരയ്ക്കൊപ്പം താൻ പകർത്തിയ ചില ചിത്രങ്ങളും വിഘ്നേശ് പങ്കുവെച്ചിട്ടുണ്ട്. ഈയൊരു കുറിപ്പും ചിത്രങ്ങളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ സിനിമാ ലോകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളും ആശീർവാദങ്ങളുമായി എത്തുന്നത്.