ഇനിയും ആ പ്രശ്നമുണ്ട്!!മെച്ചപെടാനുണ്ടെന്ന് വിശദമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്ക് എതിരായ സന്നാഹ മാച്ചിൽ ഇന്ത്യൻ ടീം നേടിയത് അവിശ്വസനീയ ജയം. വേൾഡ് കപ്പ് പ്രാഥമിക റൗണ്ടിൽ പാകിസ്ഥാൻ എതിരെ ഒക്ടോബർ 23ന് മത്സരം നടക്കാൻ ഇരിക്കുമ്പോൾ ഈ കളിയിലെ ജയം ടീം ഇന്ത്യക്ക് സമ്മാനിക്കുന്ന വമ്പൻ ആത്മവിശ്വാസം.6 റൺസ് ജയത്തിനും അപ്പുറം ഇന്ത്യൻ ഡെത്ത് ബൗളിങ്ങിലെ മിക്കവാണ് ഇന്ത്യൻ ക്യാമ്പിൽ ഹാപ്പി ന്യൂസായി മാറുന്നത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ഇറങ്ങി ഇന്ത്യൻ ടീം 186 റൺസ് അടിച്ചടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയൻ ടീം പോരാട്ടം 180 റൺസിൽ ഒതുങ്ങി. അവസാന രണ്ടു ഓവറിൽ വെറും 9 റൺസാണ് ഇന്ത്യൻ പേസർമാർ വഴങ്ങിയത്. ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ്‌ ഷമി അവസാന ഓവറിൽ തുടരെ യോർക്കറുകൾ അടക്കം എറിഞ്ഞു മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഭുവി, അർഷദീപ് എന്നിവരും പന്ത് കൊണ്ട് തിളങ്ങി. മത്സര ശേഷം ടീം പ്രകടനത്തിൽ സന്തോഷം വെളിപ്പെടുത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ പേസർമാരെ പുകഴ്ത്തി

ഞങ്ങൾ വളരെ ഏറെ നന്നായി ബാറ്റ് ചെയ്തു എന്നാണ് എന്റെ വിശ്വാസം.അവസാന ഓവറുകളിൽ ഒരു 10-15 റൺസ് കൂടി ഞങ്ങൾക്ക് സ്കോറിൽ ചേർക്കാമായിരുന്നുവെന്ന് ഞാൻ കരുതി.ടീം ബാറ്റിംഗ് അവസാനം വരെ ഒരു സെറ്റ് ബാറ്റർ നിലനിൽക്കണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു, സൂര്യ അത് ഇന്ന് ചെയ്തു, മൊത്തത്തിൽ നല്ല ബൗൺസോടുകൂടിയ മികച്ച ബാറ്റിംഗ് വിക്കറ്റിൽ ബാറ്റിംഗ് പ്രകടനത്തിൽ ഹാപ്പിയാണ്.ഞങൾക്ക് ഇത് വളരെ മികച്ച ഒരു പരിശീലന മാച്ച് കൂടി ആയിരിന്നു. ” ക്യാപ്റ്റൻ രോഹിത് ശർമ്മ വാചാലനായി

” എങ്കിലും കുറച്ചു കാര്യങ്ങൾ ഞങ്ങൾക്ക് ഉറപ്പായും ബെറ്റർ ആകണം. ബൗളർമാർ ഭാഗത്ത് നിന്നും സ്ഥിരത യുള്ള പ്രകടനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.കാര്യങ്ങൾ എല്ലാം ലളിതമായി മനസ്സിലാക്കി ഡെത്ത് ഓവറിൽ ആ റോൾ നിർവഹിക്കണം. ആ ഒരു കൂട്ടുകെട്ട് ഞങ്ങളെ വിഷമിപ്പിച്ചു. ഷമിക്ക് ഒരു ഓവർ നൽകാൻ തന്നെയാണ് ഞങ്ങൾ പ്ലാനിട്ടത്. നീണ്ട കാലം ശേഷം എത്തിയ ഷമി എന്താണ് ചെയ്തത് എന്നത് നിങ്ങൾ കണ്ടു ” ക്യാപ്റ്റൻ അഭിപ്രായം വിശദമാക്കി.