നവ്യയെ പട്ടാളത്തിൽ എടുത്തേ.. ബാലാമണിയിൽ നിന്നും ഇതുവരെ.. വമ്പൻ ട്രാൻഫോർമേഷൻ!! സ്റ്റൈലിഷ് ലുക്കിൽ ചുവട് വെച്ച് നവ്യയുടെ ചിത്രങ്ങൾ വൈറൽ | Navya Nair Stylish Look Viral

Navya Nair Stylish Look Viral Malayalam : സ്റ്റൈലിഷ് ലുക്കിൽ എത്തി നവ്യ നായർ; ആളാകെ മാറിയല്ലോ; പാർട്ടി വൈബിൽ താരം പങ്കുവെച്ച വീഡിയോ കാണാം. നവ്യ നായർ അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും മലയാള പ്രേക്ഷകർക്കും മുൻപിൽ മികവ് തെളിയിച്ചിട്ടുള്ള താരമാണ്. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഇപ്പോൾ ചലച്ചിത്ര ലോകത്ത് നവ്യ സജീവമാകുകയാണ്. നവ്യ സിനിമയിൽ മാത്രമല്ല നൃത്ത ലോകത്തും തന്റെ സാന്നിധ്യം നിരന്തരമായി അറിയിക്കുന്നുണ്ട്. താരം തന്റെ നൃത്ത പരിപാടികളും, സ്‌ക്കൂളുമെല്ലാമായി വലിയ തിരക്കിൽ ആണിപ്പോൾ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നവ്യയുടെ വളരെ സ്റ്റൈലിഷായ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പജാമ പാർട്ടി’ എന്നാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയ്ക്ക് നവ്യ കൊടുത്തിരിക്കുന്ന അടികുറിപ്പ്. നവ്യ ഈ വീഡിയോയിൽ പല നിറങ്ങളായുള്ള പജാമ അണിഞ്ഞ് നൃത്തം ചെയ്യുകയാണ്. പാർട്ടി ലൈറ്റുകളും മറ്റും വീഡിയോയിൽ കാണാം. ഇതിപ്പോ ആളാകെ മാറിയല്ലോ, അടിപൊളി എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.

നവ്യയിപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ്. നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. തുടർന്ന് അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2002 ൽ പുറത്ത് ഇറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ അഭിനയം വലിയ ശ്രദ്ധ ആകർഷിച്ചു. ഇതിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും നവ്യ നായർക്ക് പുരസ്കാരം ലഭിച്ചു. അഭിനയത്തിൽ എന്ന പോലെ നവ്യ നൃത്ത വേദികളിലും വളരെ സജീവമാണ്. മാതംഗി എന്ന പേരിൽ സ്വന്തമായി നൃത്ത വിദ്യാലയവും നവ്യ നടത്തുന്നുണ്ട്. കഴിഞ്ഞ വിജയദശമി ദിനത്തിൽ ആണ് നവ്യ പുത്തൻ സംരംഭത്തിനു തുടക്കം കുറിച്ചത്. നിരവധി വിദ്യാർഥികൾ നവ്യയുടെ കീഴിൽ നൃത്തം അഭ്യസിച്ചു വരുന്നുണ്ട്.

Rate this post