അകാലനര അകറ്റാനും, നര വരാതെ ഇരിക്കാനും, മുടി ഉള്ളോടെ വളരാനും ഈ കാച്ചെണ്ണ കൂട്ട് ഒന്ന് കണ്ട് നോക്കൂ | Natural Hair Dye Oil

Natural Hair Dye Oil Malayalam : നല്ല കറുകറുത്ത ഇടതൂർന്ന തലമുടി എല്ലാ പെണ്ണുങ്ങളുടെയും സ്വപ്നമാണ്. കല്യാണം കഴിക്കാൻ പോവുന്ന പെണ്ണുങ്ങളെ കുറിച്ചുള്ള പുരുഷന്മാരുടെ സ്വപ്നത്തിലും പനങ്കുല പോലത്തെ മുടി ഉള്ളവൾ ആയിരിക്കും. എന്നാൽ മിക്ക സ്ത്രീകളുടെ വിഷമവും മുടി ഇല്ലാത്തത് തന്നെ ആണ്. ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര.

അതു പോലെ തന്നെ മുടിക്ക് ഉള്ള് ഇല്ലാത്തതും ഒരു പ്രശ്നമാണ്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് നെല്ലിക്ക കൊണ്ട് ഉണ്ടാക്കുന്ന ഈ എണ്ണ. ഇത് ഉണ്ടാക്കുന്ന വിധം അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. നെല്ലിക്ക മുടിയുടെ അമൃത് എന്നാണ് അറിയപ്പെടുന്നത്. മുടിക്ക് നാച്ചുറൽ ആയിട്ടുള്ള കണ്ടിഷനർ ആണ് നെല്ലിക്ക.

Natural Hair Dye Oil
Natural Hair Dye Oil

വിറ്റാമിൻ സി, അയൺ, കാൽസ്യം തുടങ്ങി അനവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അകാലനര വേരോടെ പിഴുതു മാറ്റുന്ന ഈ എണ്ണ ഉണ്ടാക്കാനായി ഉണങ്ങിയ നെല്ലിക്ക ആണ് ഉപയോഗിക്കുന്നത്. നെല്ലിക്ക കഴുകി ഉണക്കി കുരു ഒക്കെ കളഞ്ഞ് വെയിലത്ത് ഇട്ട് ഉണ്ടാക്കിയ നെല്ലിക്ക ഒരു കപ്പ്‌ എടുക്കണം. ഇതിന്റെ ഇരട്ടി വെള്ളത്തിലേക്ക് ഇട്ട് ഒരു മണിക്കൂർ കുതിർക്കണം. ഇതിനെ നല്ലത് പോലെ തിളപ്പിച്ച്‌ കുറുക്കണം. ചുവടു കട്ടിയുള്ള ഉരുളിയിലേക്ക്

ഇതിനെ പകർന്നിട്ട് ചൂടാക്കിയിട്ട് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. ഇതിനെ നല്ലത് പോലെ വറ്റിച്ചു എടുക്കണം. ഇതിലേക്ക് നീലയമരി പൊടിയും കുരുമുളകും കൂടി ചേർക്കുക. ഒരുപാട് സാധനങ്ങൾ ചേർക്കാത്ത വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ എണ്ണ ഉണ്ടാക്കാൻ സാധിക്കാത്തവർക്ക് വാങ്ങാൻ വിളിക്കേണ്ട നമ്പർ വീഡിയോയിൽ പറയുന്നുണ്ട്. Natural Hair Dye Oil

 

Rate this post