യോർക്കർ കിങായി നടരാജൻ 😱കുറ്റി അതിർത്തി കടത്തി താരം[video]

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ എല്ലാവരെയും ഞെട്ടിച്ച ടീമാണ് ലക്ക്നൗ ടീം. മികച്ച ഒരു ആൾറൗണ്ട് ടീമുമായി എത്തിയ ലക്ക്നൗ ടീം ഇത്തവണ ഐപിൽ കിരീടം നേടുമെന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്.

സീസണിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എതിരെ കളിക്കാൻ ഇറങ്ങുമ്പോൾ ലക്ക്നൗ ടീമും ക്യാപ്റ്റൻ രാഹുലും ലക്ഷ്യമിടുന്നത് ജയം മാത്രമാണ്. ആദ്യം ബാറ്റ് ചെയ്ത ലക്ക്നൗ ടീം 20 ഓവറിൽ 169 റൺസ്‌ അടിച്ചെടുത്തപ്പോൾ വളരെ ശ്രദ്ധേയമായി മാറിയത് ഹൈദരാബാദ് ബൗളർമാരുടെ മികച്ച പ്രകടനമാണ്‌. തുടക്കത്തിൽ മൂന്ന് വിക്കറ്റുകളാണ് ലക്ക്നൗ ടീമിന് നഷ്ടമായത് എങ്കിലും ശേഷം രക്ഷാപ്രവർത്തനവുമായി രാഹുൽ : ദീപക് ഹൂഡ സഖ്യം എത്തിയത് ആശ്വാസമായി.രാഹുൽ, ദീപക് ഹൂഡ എന്നിവരുടെ ഫിഫ്റ്റിയാണ് ലക്ക്നൗ ടോട്ടൽ 150 കടത്തിയത്.

അതേസമയം അവസാന ഓവറുകളിൽ ഹൈദരാബാദ് ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ സ്കോറിങ് വേഗം കുറഞ്ഞു. ഇന്നിങ്സ് പത്തൊൻപതാം ഓവറിൽ യോർക്കർ മികവുമായി എത്തിയ നടരാജൻ കയ്യടികൾ നേടി. താരം ഈ ഓവറിൽ 2 വിക്കറ്റുകൾ വീഴ്ത്തി തന്റെ പഴയ മികവ് ഒട്ടും തന്നെ നഷ്ടമായിട്ടില്ല എന്ന് തെളിയിച്ചു.

ഓവറിൽ കൃനാൾ പാണ്ട്യ വിക്കെറ്റ് മനോഹരമായ യോർക്കറിൽ പുറത്താക്കിയ താരം താൻ ഹൈദരാബാദ് ടീം യോർക്കർ കിങ് ആണെന്ന് തെളിയിച്ചു. മത്സരത്തിൽ മനോഹര പ്രകടനം നടത്തിയ താരം നാല് ഓവറിൽ വെറും 26 റൺസ്‌ വഴങ്ങി രണ്ട് വിക്കെറ്റ് വീഴ്ത്തി.