നതാലിയ ഗോഞ്ചരോവ ,വോളിബോൾ വേൾഡ് ന്റെ പ്ലെയർ ഓഫ് ദ വീക്ക് .

0

റഷ്യൻ വോളിയുടെ മുഖങ്ങളിൽ ഒന്നാണ് നതാലിയ ഗോഞ്ചരോവ , ഡൈനാമോ മോസ്കോയുടെയും റഷ്യൻ ദേശീയ ടീമിന്റെയും ഭാഗമായ 31 കയറിയാണ് ഇത്തവണ വോളിബോൾ വേൾഡ് ന്റെ പ്ലെയർ ഓഫ് ദ വീക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ,ഓരോ ആഴ്ചയിലും ലോക വോളിയിലെ ശ്രദ്ധേയരായ താരങ്ങളെ നിങ്ങൾക്കും പരിചയപ്പെടാം .

1989 അത്ലറ്റുകളുടെ കുടുംബത്തിൽ ജനിച്ച നതാലിയ , കായിക മേഖല വിട്ട് പുറത്തു പോവാനുള്ള സാധ്യത വിദൂരമായിരുന്നു , അമ്മയും അമ്മൂമ്മയുമെല്ലാം കായിക താരങ്ങൾ , പ്രൊഫഷണൽ ബാസ്‌ക്കറ്റ് ബോൾ താരമായിരുന്ന നതാലിയുടെ ‘അമ്മ മക്കളെ വളരെ ചെറുപ്പത്തിൽ തന്നെ കായിക മേഖലയിലേക്ക് പറഞ്ഞുവിട്ടു ,നതാലിയയും അവരുടെ മൂത്ത സഹോദരി വലേറിയയും അവരുടെ ജന്മനാടായ ഉക്രൈനിൽ നിന്ന് തന്നെ വോളിബോൾ തട്ടിത്തുടങ്ങി , ഇരുവരും വളരെ പെട്ടെന്ന് ഉക്രൈൻ ദേശീയ ടീമിന്റെ ഭാഗമായി , 2005 cve യൂത്ത് കിരീടം നേടിയതോടെ സഹോദരിമാർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി ,അണ്ടർ 19 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ എംവിപി ആയതോടെ ഇരുവർക്കും ഡൈനാമോ മോസ്‌കോയിൽ നിന്നുള്ള വിളിയെത്തി .

Getty Image

വോളിബോളിനെ വേണ്ടി മാത്രം ഇരുവരും റഷ്യൻ പൗരത്വം നേടുകയായിരുന്നു , പിന്നീടുള്ള നേട്ടങ്ങൾ ആരെയും അസൂയപ്പെടുത്ത തരത്തിലാണ് ,2010 ലെ ലോക കിരീടത്തിനുപുറമെ, 2013 ലും 2015 ലും റഷ്യയുടെ കോണ്ടിനെന്റൽ കിരീടങ്ങളിലേക്കും, ടൂർണമെന്റിലെ ഏറ്റവും മികച്ച സ്‌കോററായിരുന്ന 2019 എഫ്‌ഐവിബി വോളിബോൾ ലോകകപ്പിലെ വെങ്കല മെഡലിലേക്കും, 2015 വെള്ളി, 2014 വെങ്കലം എന്നിവയിലും നതാലിയ സംഭാവന നൽകി,ക്ലബ് ടീമിനൊപ്പവും വളരെ വിലപ്പെട്ട കിരീടങ്ങൾ നതാലിയ സ്വന്തമാക്കിയിട്ടുണ്ട് ,2009 സി‌ഇ‌വി ചാമ്പ്യൻസ് ലീഗ് വെള്ളി, അഞ്ച് ദേശീയ കിരീടങ്ങൾ, നാല് ദേശീയ കപ്പുകൾ, രണ്ട് റഷ്യ സൂപ്പർ കപ്പ് ട്രോഫികൾ എന്നിവ ഡൈനാമോ മോസ്‌കൊക്കൊപ്പം നേടാൻ സാധിച്ചു എങ്കിലും കഴിഞ്ഞ സീസണിൽ സൂപ്പർ ലീഗയിൽ നാലാമതെത്താനേ കഴിഞ്ഞുള്ളു ,റഷ്യൻ കപ്പിന്റെ ഫൈനലിൽ തോൽക്കുകയും ചെയ്തു .

Nataliya Goncharova / Getty Image

2012 ലണ്ടൻ ഒളിമ്പിക്സിലും , 2016 റിയോ ഒളിമ്പിക്സിലും റഷ്യൻ ടീമിനൊപ്പം കളിച്ച താരമാണ് നതാലിയ , അടുത്ത വര്ഷം ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സിലും അവരുണ്ടാവും , ആരോഗ്യം അനുവദിച്ചാൽ ഒരു ഒളിമ്പിക്സ് കൂടി കളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണവർ ,കഴിഞ്ഞ ഓഗസ്റ്റിൽ കലിനിൻ‌ഗ്രാഡിൽ നടന്ന ഇന്റർ‌കോണ്ടിനെന്റൽ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിലെ ഏറ്റവും മികച്ച ആക്രമണകാരിയായിരുന്നു അവർ.