അടുത്ത ഹിറ്റ് ലോഡിങ്!! ‘ബീന ടീച്ചറുടെ മോന്‍ എല്ലാം പഠിച്ചു, പ്രേമിക്കാന്‍ ഒഴിച്ച്’; പ്രണയ ദിനത്തിൽ മമിതക്കായി പ്രണയ സമ്മാനം ഒരുക്കി നസ്ലിൻ…!! | Naslen And Mamitha New Movie Trailer

Naslen And Mamitha New Movie Trailer: ഫെബ്രുവരി 14 പ്രണയിതാക്കളുടെ പ്രണയദിനം. ഈ ദിവസത്തോടനുബന്ധിച്ച് നിരവധി സിനിമകളാണ് കേരളത്തിൽ പുറത്തിറങ്ങുന്നത്. അതിൽ ഒന്നാണ് ഫെബ്രുവരി 9 ന് റിലീസ് ചെയ്യപ്പെടുന്ന പ്രേമലു എന്ന ചിത്രം. ഗിരീഷ് എ ഡി ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ചിത്രം റിലീസ് ചെയ്യപ്പെടുക.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നസ്ലൻ, മമിത ബൈജു എന്നിവരാണ്. വളരെ രസകരമായ ഒരു ജോഡിയാണ് ഇവർ. നസ്ലന്റെയും മമിതയുടെയും അഭിനയം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും മനസ്സിലാകുന്നത് ഇത് ഒരു മുഴുനീള കോമഡി റൊമാന്റിക് എന്റർടൈൻമെന്റ് മൂവി ആണെന്നാണ്.

സിനിമാസ്വാദകരെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി സീനുകൾ ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്നും മനസ്സിലാക്കാം. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ,ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലം പൂർണമായും ഹൈദരാബാദ് കേന്ദ്രീകരിച്ചാണ്.ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയുംഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ചേർന്നാണ്.

ചിത്രത്തിന്‍റെ ക്യാമറ ചെയ്തിരിക്കുന്നത് അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, ആക്ഷൻ: ജോളി ബാസ്റ്റിൻ, , ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്,മേക്കപ്പ്: റോണക്സ് സേവ്യർ, പിആര്‍ഒ: ആതിര ദില്‍ജിത്ത്എന്നിവരും നിർവഹിച്ചിരിക്കുന്നു.