ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പേടിത്തൊണ്ടന്മാരാണ്😮😮😮രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യൻ ക്രിക്കറ്റ് ടീം വലിയ വിമർശനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഐസിസി ടി20 ലോകകപ്പിലെ സെമിഫൈനൽ മത്സരത്തിലെ ദയനീയ പരാജയമാണ് നാനാ ഭാഗത്തുനിന്നും ഉള്ള വിമർശനങ്ങൾക്ക് ഇന്ത്യയെ വിധേയരാക്കി കൊണ്ടിരിക്കുന്നത്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ തുടർച്ചയായി പരാജയപ്പെടുന്നതാണ് വിമർശനങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നത്. എന്നാൽ, ഐസിസി ടൂർണമെന്റുകളിൽ വിജയം നേടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു ഉപദേശം നൽകിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ.

പ്രധാന മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തിരിച്ചടിയാകുന്നത് താരങ്ങളുടെ മനോഭാവമാണ് എന്നാണ് നാസർ ഹുസൈൻ പറയുന്നത്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യൻ കളിക്കാർ സമ്മർദ്ദം നേരിടുന്നു എന്നും, ആ ഭയമാണ് കളിക്കാരെ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ നിന്ന് പിറകോട്ട് വലിക്കുന്നത് എന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ ചിന്താഗതിയാണ് അവരെ വലിയ പരാജയത്തിലേക്ക് നയിച്ചത് എന്നും നാസർ ഹുസൈൻ പറഞ്ഞു.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സീനിയർ താരങ്ങളെ മാറ്റി യുവ താരങ്ങളെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾ ഞാൻ കാണാനിടയായി. എന്നാൽ എന്റെ അഭിപ്രായത്തിൽ പ്രശ്നം കളിക്കാരുടേതല്ല, കളിക്കാരുടെ മനോഭാവത്തിന്റേതാണ് പ്രശ്നം. ഓരോ മത്സരവും പരാജയപ്പെടുമ്പോൾ അല്ലെങ്കിൽ തങ്ങൾ മോശം പ്രകടനം നടത്തുമ്പോൾ പുറത്തുനിന്നുള്ള വിമർശനങ്ങളെ ഇന്ത്യൻ ക്രിക്കറ്റർമാർ ഭയക്കുന്നു, ഈ ചിന്താഗതിയാണ് കളിക്കാരെ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ നിന്ന് പിറകോട്ട് വലിക്കുന്നത്,” നാസർ ഹുസൈൻ പറയുന്നു.

“ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിലും ഇന്ത്യൻ താരങ്ങൾ വലിയ സമ്മർദ്ദം നേരിട്ടിരുന്നു. വലിയ ടൂർണമെന്റുകൾ വിജയിക്കണമെങ്കിൽ ഇന്ത്യൻ താരങ്ങളുടെ ഈ ചിന്താഗതി മാറേണ്ടിയിരിക്കുന്നു. പരമ്പരകളിൽ കാണുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നേർ വിപരീതമാണ് പ്രധാന ടൂർണമെന്റുകളിൽ കാണുന്നത്. നിങ്ങൾ നിങ്ങളുടെ ഭയം മാറ്റിവെച്ച് മികച്ച രീതിയിൽ കളിക്കണം. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പരാജയം നേരിടുകയാണെങ്കിൽ ആരാധകർ നിങ്ങളോടൊപ്പം തന്നെ നിൽക്കും,” മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

Rate this post