തെരുവിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നത് 😱നരസിംഹത്തിലെ നായികക്ക്‌ സംഭവിച്ചത്

മോഹൻലാലിൻറെ നായികയായി നരസിംഹത്തിൽ പ്രത്യക്ഷപ്പെട്ട നടി ഐശ്വര്യയെ പ്രേക്ഷകർക്ക് പെട്ടെന്നൊന്നും മറക്കാനാവില്ല. പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. മലയാളത്തിന് പുറമേ തെന്നിന്ത്യൻ സിനിമകളിലും തിളങ്ങിയ താരം. ടെലിവിഷനിലും സജീവമായിരുന്നു ഐശ്വര്യ. പാരിജാതം എന്ന ഹിറ്റ്‌ സീരിയലിൽ താരം അവതരിപ്പിച്ച ആന്റിയമ്മ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന ചെമ്പരത്തി എന്ന പരമ്പരയിലും ഒരു പ്രധാനകഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

എന്നാൽ കൊറോണ സമയത്ത് താരം സീരിയലിൽ നിന്നും പിന്മാറി. കുറച്ച് നാളുകളായി സിനിമയിൽ നിന്നും സീരിയലിൽ നിന്നുമെല്ലാം ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. ഇപ്പോഴിതാ സ്വന്തമായി ഒരു ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് താൻ ജീവിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ തുറന്നുപറയുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ “എനിക്ക് ഇപ്പോൾ ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല എന്നതാണ് സത്യം.

തെരുവുതോറും സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്. കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകളുടെ വിവാഹം കഴിഞ്ഞിരുന്നു. ഏത് ജോലി ചെയ്യാനുമുള്ള മനസുണ്ട്. നിങ്ങളുടെ ഓഫീസിൽ ഒരു ജോലി തന്നാലും ഞാൻ വരും… കക്കൂസ്‌ കഴുകാൻ വരെ റെഡി.” തനിക്ക് സിനിമയിൽ വീണ്ടും അഭിനയിക്കാൻ താല്പര്യമുണ്ടെന്നും താരം പറയുന്നുണ്ട്. ഈയിടെ ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സ് ഒരു കോടിയിലും ഐശ്വര്യ എത്തിയിരുന്നു.

താരത്തിന്റെ തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നരസിംഹത്തിലെ നായികയെ ലാലേട്ടൻ ഒന്ന് നോക്കണേ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ലാലേട്ടൻ ഒന്ന് വിചാരിച്ചാൽ ഈ താരത്തെ ഒരു സിനിമയിൽ അമ്മ റോളില്ലെങ്കിലും കൊണ്ടുവന്നൂടെ എന്നും ഒരുകൂട്ടർ ചോദിക്കുന്നുണ്ട്. മികച്ച അഭിനയശേഷിയുള്ള ഒരു താരം തന്നെയാണ് നടി ഐശ്വര്യ.

Rate this post