‘നന്‍പകല്‍ നേരത്ത് മയക്കം’ ഷൂട്ടിംഗ് ഇടവേളയിൽ വെറും നിലത്ത് കിടന്നുറങ്ങുന്ന മെഗാസ്റ്റാർ..!! മമ്മൂക്ക ഇത്രയും സിംപിളോ… | Nanpakal Nerath Mayakkam Location Photos

Nanpakal Nerath Mayakkam Location Photos Malayalam : മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ചേർന്ന് ഒരുക്കിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ പുറത്തു വരുന്നത് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ്. വെറും നിലത്ത് കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സിനിമയുടെ പ്രമേയം ഈ സിനിമയുടെ വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങള്‍ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിൽ ആകുന്നതും ശേഷം ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിച്ച് ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജീവിക്കുന്നതുമാണ്. സുന്ദരമായി മാറുന്ന ജയിംസ് ക്ഷേത്രത്തിൽ എത്തി ദര്‍ശനം നടത്തുന്നൊരു രംഗം ഈ സിനിമയുടെ തുടക്കത്തിൽ ഉണ്ട്. ഈ സീന്‍ കഴിഞ്ഞ ശേഷം അല്‍പം വിശ്രമിക്കാന്‍ വേണ്ടി കിടന്നതായിരുന്നു നടൻ മമ്മൂട്ടി.

പഴനിയിലെ കാറ്റടിച്ചപ്പോള്‍ ക്ഷീണം കൊണ്ട് മമ്മൂട്ടി ഇലകള്‍ വീണ് കിടക്കുന്ന തറയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ചിത്രം ഐഎഫ്ഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ശേഷം ജനുവരി 19 ന് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. അശോകന്‍, രമ്യ പാണ്ഡ്യന്‍,കൈനകരി തങ്കരാജ്, ടി.സുരേഷ് ബാബു, രാജേഷ് ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രാധാന്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ തിരക്കഥ എസ് ഹരീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിൽ ക്യാമറ ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ്.ജോസഫ്, മമ്മൂട്ടി കമ്പനി തന്നെ നിര്‍മ്മിച്ച ചിത്രം തിയേറ്ററില്‍ എത്തിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഇപ്പോൾ ഓവര്‍സീസ് റിലീസ് നടത്തുന്നത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിൽ പ്രതിഫലം കിട്ടിയില്ലെങ്കിലും താൻ അഭിനയിക്കുമായിരുന്നു എന്ന് മമ്മുട്ടി മുൻപ് വ്യക്തമാക്കിയിരുന്നു.

Rate this post