കയ്യിൽ ചുവന്ന ബൊക്കയുമായി💐കിടിലൻ സ്റ്റൈലിഷ് ലുക്കിൽ എത്തിയ നന്ദനയുടെ ചിത്രങ്ങൾ കാണാം |Nandana Varma Latest Photos
Nandana Varma Latest Photos Malayalam : മലയാളി സിനിമ പ്രേക്ഷരിലേക്ക് ബാലതാരമായി എത്തിയ നടിയാണ് നന്ദന വർമ്മ. 1983, അയാളും ഞാനും തമ്മിൽ, മിലി, ഗപ്പി, ആകാശ മിഠായി, സൺഡേ ഹോളിഡേ, മഴയത്ത്, അഞ്ചാംപാതിര, വാങ്ക് എന്ന സിനിമകളിലൂടെയാണ് നന്ദന കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള താരമാണ് നന്ദന. ഇപ്പോൾ താരത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്. ഈ ഡിസംബർ മാസത്തിൽ ക്രിസ്തുമസിനെ
വരവേൽക്കാൻ ഒരുങ്ങുന്ന ആരാധകരിലേക്ക് ‘ക്രിസ്തുമസ് ഈസ് ഹിയർ’ എന്ന ക്യാപ്‌ഷനോട് കൂടി താരം തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. കയ്യിൽ ചുവന്ന ബൊക്കയുമായി ഇരിക്കുന്ന നന്ദനയെ സ്റ്റൈലിഷ് ആക്കിയത് ആൻഡ്രിയയും മേക്കപ്പ് ആർട്ടിസ്റ്റ് റിന്റിയും ചേർന്നാണ്. ചിത്രങ്ങൾ പകർത്തിയത് ആദം ലൈറ്റ്സിന്റെ ഫോട്ടോഗ്രാഫർ അലൻ ജോർജ്ജ് ആണ്. വളരെ സിംപിൾ മേക്കപ്പ് ആണ്

താരം ചിത്രത്തിനായി തിരഞ്ഞെടുത്തത്. വലിയ രീതിയിൽ ആഭരണങ്ങൾ ഒന്നും തന്നെ സ്റ്റൈലിനായി ഉപയോഗിച്ചിട്ടില്ല. ഒരു വർഷത്തിലെ ഏറ്റവും സുന്ദരമായ മാസം എന്നാണ് താരം ഡിസംബർ മാസത്തെ വിശേഷിപ്പിച്ചത്. കിടിലൻ ഗ്ലാമറസ് ആൻഡ് ഹോട്ട് ലുക്കിൽ താരം ഫോട്ടോ ഷൂട്ടുകൾ ചെയ്യാറുണ്ട്. മുൻപ് ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒരു സിനിമ നടിക്ക് തന്റെ
മേഖലയിൽ ഏറ്റവും പ്രധാനപെട്ട ഒന്നാണ് ഫോട്ടോ ഷൂട്ടുകൾ അതിനാൽ തന്നെ നന്ദന ഈ വിമർശങ്ങൾക്ക് തക്കതായ മറുപടികൾ താരം നൽകാറുണ്ട്. വലിയ സൈബർ അക്രമണങ്ങൾക്ക് വിധേയമായ ഒരാളാണ് നന്ദന. ടോവിനോ നായകനായി എത്തിയ ചിത്രമാണ് ‘ഗപ്പി’. ആ ചിത്രത്തിൽ ആമിന എന്ന നന്ദനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട റോളുകളിൽ ഒന്നാണ്. യുവാക്കൾക്കിടയിൽ നന്ദനയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുക്കാനും ആമിന എന്ന കഥാപാത്രം സഹായിച്ചു.