ബ്ലാക്കിൽ ബോൾഡായി നമിത പ്രമോദ്;; കിടു ലുക്ക് എന്ന് ആരാധകർ |Namitha Pramod In Black Look

ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നു വരികയും ഇന്ന് മലയാള സിനിമയിലെ മുൻനിര നായിക പദവിയിൽ എത്തിച്ചേരുകയും ചെയ്ത താരമാണ് നമിത പ്രമോദ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് നമിത ആദ്യമായി അഭിനയിക്കുന്നത്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിൻറെ വേഷത്തിൽ ആയിരുന്നു നമിത ആദ്യമായി ക്യാമറയുടെ മുൻപിൽ നിന്നത്. ആ സമയത്ത് സൂപ്പർ ഹിറ്റ് ആയിരുന്നു മറ്റ് രണ്ടു സീരിയലിൽ കൂടി നമിത പിന്നീട് അഭിനയിച്ചു. എൻറെ മാനസപുത്രിയും അമ്മേ ദേവിയും ആയിരുന്നു അവ.

സീരിയലുകളിൽ നിന്നും സിനിമയിലേക്ക് എത്തുന്ന താരങ്ങൾ പൊതുവേ കുറവാണ് എങ്കിലും നമിതയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് കാരണമായത് സീരിയലുകളാണ്. സീരിയലുകളിലെ നമിതയുടെ പ്രകടനം ഇഷ്ടപ്പെട്ടാണ് രാജേഷ് പിള്ള തന്റെ ട്രാഫിക് എന്ന ചിത്രത്തിലേക്ക് നമിതയെ ക്ഷണിക്കുന്നത്. ചിത്രത്തിലെ ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിവിൻ പോളിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നായികാ വേഷത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. പിന്നീട് നമിത പ്രമോദിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി സൂപ്പർ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

സൗണ്ട് തോമ, പുള്ളിപ്പുലിയും ആട്ടിൻ കുട്ടികളും, ലോ പോയിൻറ്, മാർഗംകളി,,വിക്രമാദിത്യൻ, അടി കപ്യാരെ കൂട്ടമണി,റോൾ മോഡൽസ്,ചന്ദ്രേട്ടൻ എവിടെയാ,അൽ മല്ലു,കമ്മാരസംഭവം എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.ഈശോ , ഞാനാരാ മോൻ, എതിരെ, പ്രൊഫസർ ഡിങ്കൻ, നിർഭയ തുടങ്ങിയവയാണ് ഇനി നമതയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ .
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇൻസ്റ്റഗ്രാമിലൂടെ തൻറെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മോഡലിഗിലും ഏറെ താല്പര്യമുള്ള നമിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ആരാധക പിന്തുണ പിടിച്ചു പറ്റാറുണ്ട്. ബ്ലാക്ക് ആൻഡ് ബോള്‍ഡ് ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഫാഷൻ സ്റ്റൈലിസ്റ്റ് ആയ അഫ്ഷീൻ ഷാജഹാൻ ആണ് സ്റ്റൈലിസ്റ്റ് .

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)