വൈറലായി നമിത പ്രമോദിന്റെ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട്!!! താമരപ്പൂ പോലെ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകർ | Namitha Pramod Diwali Photoshoot

മലയാള സിനിമയിലെ താര സുന്ദരിമാർക്കിടയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നമിത പ്രമോദ്. ടെലിവിഷൻ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന നമിത ഇന്ന് മലയാള സിനിമയിൽ തൻറെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സീരിയലുകളിലൂടെ ആയിരുന്നു നമിതയുടെ അഭിനയ ലോകത്തേക്കുള്ള കടന്നു വരവ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിനെ അവതരിപ്പിച്ച നമിത മലയാള സീരിയൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തൊട്ടടുത്ത വർഷങ്ങളിൽ വീണ്ടും രണ്ട് സീരിയലുകളിൽ കൂടി താരം അഭിനയിച്ചു.

അമ്മേ ദേവി, എൻറെ മാനസ പുത്രി എന്നീ സീരിയലുകളിലെ അഭിനയം നമിതയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് നമിത പ്രമോദ് കടന്നുവരുന്നത്. ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിച്ചത്. തുടർന്ന് സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ ആദ്യമായി നിവിൻ പോളിയുടെ നായിക വേഷത്തിൽ എത്തി. അതോടെ മലയാള സിനിമ ലോകത്ത് നമിത പ്രമോദ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പിന്നീട് ഇങ്ങോട്ട് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു താരത്തിന് സൗണ്ട് തോമ, പുള്ളിപ്പുലിയും ആട്ടിൻകുട്ടികളും, വിക്രമാദിത്യൻ, അടി കപ്യാരെ കൂട്ടമണി, അൽ മല്ലു, കമ്മാരസംഭവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

നാദിർഷാ ചിത്രം ഈശോയും ദിലീപ് നായകനായെത്തുന്ന പ്രൊഫസർ ഡിങ്കനും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് നമിത പ്രമോദ്. തൻറെ പുത്തൻ സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നമിത ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് എപ്പോഴും നമിതയുടെ പോസ്റ്റുകൾക്ക് ലഭിക്കാറ്. സിനിമയിൽ പോലെ തന്നെ നമിത പ്രമോദിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. പതിവുപോലെ ഇക്കുറിയും താരം ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല.

പുതുമയാർന്ന കിടിലൻ കോസ്റ്റ്മിലാണ് താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്. ഓഫ് വൈറ്റിൽ ഗോൾഡൻ ബോർഡറോടു കൂടിയ ലോട്ടസ് പ്രിന്റഡ് കഫ്താൻ മോഡൽ സൽവാർ ആണ് താരത്തിന്റെ കോസ്റ്റ്യൂം. താമരപ്പൂക്കളും മുല്ലപ്പൂക്കളും ചേർത്താണ് ഹെയർ ചെയ്തിരിക്കുന്നത്. കൂടാതെ ട്രഡീഷണൽ ഓർണമെൻസും താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു. ഇതുവരെ ചെയ്ത ഫോട്ടോഷൂട്ടുകളിൽ നിന്നും പുതുമയാർന്ന മേക്കോവറിലാണ് താരം ഇക്കുറി ആരാധകർക്ക് മുന്നിൽ എത്തുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ നീതു ജയപ്രകാശ് ആണ് താരത്തെ അതീവ സുന്ദരിയാക്കി അണിയിച്ചൊരുക്കിയിരിക്കുന്നത്.