കേരള വോളിയുടെ സുപ്രധാന നേട്ടങ്ങളെല്ലാം ഇദ്ദേഹത്തിന്റെ കാലത്താണ് .

0

2008-2009 കാലഘട്ടത്തിൽ കേരള വോളിബോൾ അസോസിയേഷൻ സെക്രട്ടറി ഇൻ ചാർജ് ആയി കേരള വോളിയുടെ തലപ്പത്തെത്തിയ ശ്രീ നാലകത്തു ബഷീർ , പതിറ്റാണ്ടു പിന്നിട്ടു തന്റെ കർമ്മ മണ്ഡലത്തിൽ പ്രയാണം തുടരുകയാണ് , ഇതിനിടെ കേരള വോളിക്ക് ഒട്ടനവധി സുവർണ്ണ നേട്ടങ്ങൾ സമ്മാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു , എതിരാളികളടക്കം ആശ്ചര്യത്തോടെ നോക്കിക്കണ്ട നേതൃപാടവം തന്നെയാണ് നീണ്ട കാലയളവ് കേരള വോളിയുടെ അമരത്തിരിക്കാൻ ബഷീർ സാറിനെ പ്രാപ്തനാക്കിയത് .

നേട്ടങ്ങളുടെ പട്ടികയിലേക്ക് ആദ്യം കണ്ണോടിക്കുമ്പോൾ എത്തിച്ചേരുന്നത് ഫെഡറേഷൻ കപ്പെന്ന രാജ്യത്തെ ഏറ്റവും സുപ്രധാന ടൂർണമെന്റിന്റെ തിരിച്ചു കൊണ്ടുവരവാണ്‌ , ഒരുവേള നിന്ന് പോയ ഫെഡറേഷൻ കപ്പ് ഇനിമുതൽ കേരളം ഏറ്റെടുത്തു നടത്താമെന്ന പ്രഖ്യാപനം ഇന്ത്യൻ വോളിക്ക് പുതു ജീവൻ നൽകുന്നതായിരുന്നു , തുടർച്ചയായി രണ്ടു വർഷം പ്രമാടത്തും , കിഴക്കമ്പലത്തും ചാമ്പ്യൻഷിപ്പ് നടത്തി തന്റെ കഴിവ് തെളിയിക്കാനായി , ഇതിൽ പ്രമാടത്തു കേരളത്തിന്റെ ഇരു ടീമുകളും ചാമ്പ്യന്മാരുമായിരുന്നു , യൂത്ത് , ജൂനിയർ , ഫെഡറേഷൻ കപ്പ് , കോഴിക്കോട് നാഷണൽസ് തുടങ്ങി തന്റെ കാലയളവിൽ ഒരുപിടി ദേശീയ ചാംപ്യൻഷിപ്പുകളാണ് കേരളത്തിലേക്കെത്തിയത് .

ഇതിൽ കോഴിക്കോട് നാഷണൽസ് തന്റെ സംഘടനാ മികവ് കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും മികവുള്ള ദേശീയ ചാംപ്യൻഷിപ്പായി മാറി , ഇതിനു മുമ്പ് കേരളത്തിൽ വിരുന്നെത്തിയ ദേശീയ ഗെയിംസിലെ വോളിബോൾ മത്സരങ്ങൾ ഭംഗിയായി സംഘടിപ്പിച്ചതിലും ബഷീർ സാറിന്റെ കയ്യൊപ്പുണ്ടായിരുന്നു , മിനി മുതൽ സീനിയർ വരെ ഇരു കാറ്റഗറിയിലെയും ജില്ലാ , സംസ്ഥാന മത്സരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കേരളം മാതൃകയാണ് , അതിന്റെ ക്രെഡിറ്റ് കേരള വോളിയുടെ അമരക്കാരന് കൂടിയുള്ളതാണ് .

നീണ്ട പത്തു വർഷത്തെ കാലയളവിൽ വിവിധ കാറ്റഗറിയിലായി ഇരുപത്തി അഞ്ചിൽ അധികം ദേശീയ കിരീടങ്ങൾ കേരളത്തിലേക്കെത്തി , അതിൽ ഏറ്റവുമധികം സബ് ജൂനിയർ , ജൂനിയർ കിരീടങ്ങളാണ് , കേരളത്തിന്റെ സീനിയർ പുരുഷന്മാർ ആറു തവണയാണ് ദേശീയ കിരീടം നേടിയത് അതിൽ നാലും ബഷീർ സാർ ടീം മാനേജർ ആയപ്പോളാണെന്നത് പൊന്തൂവലാണ് , സീനിയർ വനിതകൾ രണ്ടു ദേശീയ ചാംപ്യൻഷിപ്പും , ഫെഡറേഷൻ കപ്പിൽ മൂന്ന് വീതം കിരീടവും കേരളം സ്വന്തമാക്കുന്നത് ഇക്കാലയളവിലാണ് .

നിരവധി നേട്ടങ്ങൾ കേരളത്തിന് സമ്മാനിച്ചു കേരള വോളിയെ നയിക്കുന്ന, വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് സെക്രട്ടറി പദവും അലങ്കരിക്കുകയാണ് ശ്രീ നാലകത്തു ബഷീർ .