ഡക്കിൽ വീരുവിനെ മറികടന്ന് കോഹ്ലി :ഇത് കരിയറിലെ മോശം പ്രകടനം (കണക്കുകൾ കാണാം )

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരവും ജയിച്ച് ഇന്ത്യൻ ടീം മറ്റൊരു പരമ്പര നേട്ടം കൂടി സ്വന്തമാക്കി എങ്കിലും ഈ പരമ്പരയും സമ്മാനിക്കുന്ന ഏറ്റവും വലിയ ആശങ്ക വിരാട് കോഹ്ലി മോശം ബാറ്റിങ് പ്രകടനങ്ങൾ തന്നെയാണ്. ഇന്നത്തെ മൂന്നാം ഏകദിനത്തിലും നിരാശ മാത്രം സമ്മാനിച്ചാണ് വിരാട് കോഹ്ലി തന്റെ കരിയറിലെ മറ്റൊരു ഡക്കിൽ പുറത്തായത്.

മത്സരത്തിൽ നേരിട്ട രണ്ടാമത്തെ ബോളിൽ ഡക്കിൽ പുറത്തായ വിരാട് കോഹ്ലി തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഏകദിന പരമ്പരയാണ് ഇപ്പോൾ പൂർത്തിയാക്കിയത്. ഈ പരമ്പരയിൽ ആകെ 26 റൺസ്‌ മാത്രമാണ് കോഹ്ലി അടിച്ചെടുത്തത്.8,18, 0 എന്നിങ്ങനെയാണ് പരമ്പരയിൽ വിരാട് കോഹ്ലിയുടെ സ്കോറുകൾ. കഴിഞ്ഞ ഏഴ് വർഷങ്ങൾകിടയിൽ വിരാട് കോഹ്ലി ആദ്യമായിട്ടാണ് ഒരു ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ അൻപത് റൺസിൽ താഴെ നേടുന്നത്.

കൂടാതെ കോഹ്ലി സെഞ്ച്വറി ഇല്ലാതെ പൂർത്തിയാക്കുന്ന തുടർച്ചയായ ഏഴാം ഏകദിന പരമ്പരയാണ് ഇത്.എന്നാൽ അനേകം നാണക്കേടിന്റ റെക്കോർഡുകൾ കൂടി കോഹ്ലിക്ക് ഇന്നത്തെ മത്സരത്തോടെ സ്വന്തമായി. കരിയറിലെ കോഹ്ലിയുടെ ഏറ്റവും മോശം ഏകദിന പരമ്പര കൂടിയാണ് ഇത്.ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വിരാട് കോഹ്ലി ഒരു അർദ്ധ സെഞ്ച്വറി പോലും ഇല്ലാതെ ഒരു ഏകദിന ക്രിക്കറ്റ് പരമ്പര അവസാനിപ്പിക്കുന്നത്.

കൂടാതെ ഒന്ന് മുതൽ ഏഴ് വരെയുള്ള നമ്പറുകളിൽ ബാറ്റ് വീശുന്ന ബാറ്റ്സ്മാന്മാരിൽ ഏറ്റവും അധികം ഡക്ക് സ്വന്തമാക്കിയ രണ്ടാം താരമായി കോഹ്ലി മാറി.കോഹ്ലിയുടെ കരിയറിലെ മുപ്പത്തിരണ്ടാം ഡക്കാണ് ഇത്.34 ഡക്ക് കരിയറിൽ നേടിയ സാക്ഷാൽ സച്ചിൻ മാത്രമാണ് ഈ ലിസ്റ്റിൽ ഒന്നാമൻ.31 തവണ ഡക്കിൽ പുറത്തായ സേവാഗ് റെക്കോർഡാണ് കോഹ്ലി മറികടന്നത്.