എന്താടാ കാണിക്കുന്നത് നീ ഒക്കെ 😱😱കട്ട കലിപ്പിലായി ഇതിഹാസ താരം :വീഡിയോ കാണാം

ബുധനാഴ്ച (ഏപ്രിൽ 27) വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അവസാന ബോൾ വരെ നീണ്ട ഐപിഎൽ ത്രില്ലർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ഐ‌പി‌എൽ 15-ാം പതിപ്പിൽ ഒരുപിടി മികച്ച ത്രില്ലർ മത്സരങ്ങൾക്ക് സാക്ഷികളാവാൻ നമുക്ക് അവസരം ലഭിച്ചിട്ടുണ്ട്.

തങ്ങളുടെ ഫേവറൈറ്റ് ടീം ജയത്തിനോടടുത്ത അത്തരം മത്സരങ്ങൾ അവസാന നിമിഷം പരാജയപ്പെടുമ്പോൾ ആരാധകർക്ക് ശാന്തത നഷ്ടപ്പെടാറുണ്ട്.എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത്‌ ടൈറ്റൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ജയത്തിന്റെ വക്കിൽ നിന്ന് സൺറൈസേഴ്സ് തോൽവിയിലേക്ക് വഴുതി വീണപ്പോൾ, എസ്ആർഎച്ച് സപ്പോർട്ടിംഗ് സ്റ്റാഫ് അംഗമായ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ പ്രകോപിതനായ കാഴ്ച്ച വളരെ അപൂർവമായ അനുഭവമായിരുന്നു ക്രിക്കറ്റ്‌ ലോകത്തിന് സമ്മാനിച്ചത്.

കളിയുടെ അവസാന ഓവർ എറിഞ്ഞ മാർക്കോ ജാൻസണിൽ ലങ്കൻ ഇതിഹാസം ഒട്ടും സന്തുഷ്ടനായിരുന്നില്ല. ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ഗുജറാത്ത്‌ ടൈറ്റൻസിന് ജയിക്കാൻ 22 റൺസ് വേണമെന്നിരിക്കെ, 22 റൺസ് പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം എസ്ആർഎച്ച് ക്യാപ്റ്റൻ, മാർക്കോ ജാൻസണെ ഏൽപ്പിച്ചു. ഈ സാഹചര്യം ബൗളിംഗ് ടീമിന് അനുകൂലമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ, അവസാന ഓവറിൽ കടുത്ത സമ്മർദ്ദം താങ്ങാനാവാതെ ഫുൾ ലെങ്ത് ഡെലിവറികളാണ് ജാൻസണിൽ നിന്ന് തുടർച്ചയായി വന്നുക്കൊണ്ടിരുന്നത്. ഇത് മുത്തയ്യ മുരളീധരനെ ചൊടിപ്പിച്ചു. അവസാന ഓവറിൽ 4 സിക്സ് ഉൾപ്പടെ നേടി രാഹുൽ തിവാത്തിയയും റാഷിദ് ഖാനും ചേർന്ന് ടൈറ്റൻസിനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. ബൗളറുടെ ലെങ്ത് കണ്ട് ദേഷ്യപ്പെട്ട മുരളി ഡഗൗട്ടിൽ എഴുന്നേറ്റ് നിന്ന് പറഞ്ഞു, ‘എന്തിനാ ഇവൻ ഫുൾ ലെങ്ത് എറിയുന്നത്, എന്ന് പറഞ്ഞ് ആക്രോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.