MI ;മുംബൈക്കും പാണ്ട്യ ബ്രദേഴ്‌സിനെ വേണ്ട 😱നാല് സൂപ്പർ താരങ്ങളെ നിലനിർത്തി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരും സീസണിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെ നാല് താരങ്ങളെ നിലനിർത്തി മുംബൈ ഇന്ത്യൻസ്. മൂന്ന് ഇന്ത്യൻ താരങ്ങളെയും ഒരു വിദേശ താരത്തെയുമാണ് അവർ നിലനിർത്തിയത്. രോത്തിന് പുറമെ ബൗളർ ജസ്പ്രീത് ഭുംറ, വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡ്, ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് എന്നിവരെയാണ് നിലനിർത്തിയത്.ഇന്ത്യൻ ഓൾ റൗണ്ടർമാരായ ഹർദിക് പാണ്ഡ്യയെയും ക്രുണാൽ പാണ്ഡ്യയെയും നിലനിർത്താത്തത് ആരാധകരിൽ ആശയക്കുഴപ്പം ഉണ്ടാക്കും എന്നത് തീർച്ച.

വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനും ആയ ഇഷൻ കിഷനെ മുംബൈ നിലനിർത്താൻ സാധ്യതയുണ്ട് എന്ന രീതിയിൽ വാർത്തകൾ വന്നു എങ്കിലും അദ്ദേഹത്തിനെ നിലനിർത്താനും മുംബൈ തയ്യാറായില്ല. ബൗളിംഗ് നിരയിൽ കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച രീതിയിൽ പന്തെറിഞ്ഞ ന്യൂസിലൻഡ് ബൗളർ ട്രെൻഡ് ബോൾട്ടിനും മുംബൈ നിരയിൽ ഇടം കണ്ടെത്താൻ ആയില്ല. മുംബൈയുടെ സ്പിൻ ബൗളർ ആയ രാഹുൽ ചഹാറിനെയും ഉൾപ്പെടുത്തിയില്ല. മുൻപത്തെ സീസണിൽ ഒക്കെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച് മുംബൈ വിജയങ്ങളിൽ നിർണായകമായി മാറിയ ഹർദ്ദിക് പാണ്ഡ്യക്കും രാഹുൽ ചഹാറിനുമൊന്നും കഴിഞ്ഞ സീസണിൽ വലിയ പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല.

മുൻ സീസണുകളിൽ ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ച ഹർദ്ദിക് കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഒരു ഓവർ പോലും ചെയ്യാത്തത് മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി.മുംബൈ ഇന്ത്യൻസിൻ്റെ നിർണായക ഘടകമായ ക്യാപ്റ്റൻ രോഹിത് ശർമയെ നിലനിർത്തുമെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. പരിമിത ഓവറിൽ ലോകത്ത് തന്നെ മികച്ച ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ഭുംറയെ വിട്ടുകളഞ്ഞ് ഒരു മണ്ടത്തരത്തിന് എന്തായലും മുംബൈയെ പോലൊരു വലിയ ടീം ശ്രമിക്കുകയില്ല. മുംബൈ നിരയിൽ രോഹിത് ശർമയുടെ ഏറ്റവും വിശ്വസ്തനായ ബൗളർ കൂടിയാണ് ഭുംറ. മറ്റൊരു നിർണായക താരമാണ് കീറോൺ പൊള്ളാർഡ്.

ഈ വെസ്റ്റ് ഇൻഡീസ് താരം മുംബൈയുടെ ഒരുപാട് വിജയങ്ങളിൽ ബാറ്റ് കൊണ്ടും ബോളു കൊണ്ടും നിർണായക സ്വാധീനമായി മാറി. സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന സൂര്യകുമാർ യാദവിനും മുംബൈ ജഴ്‌സിയിൽ വീണ്ടും കളിക്കാൻ അവസരം കിട്ടി. കഴിഞ്ഞ സീസണിലെ മുംബൈ ഇന്ത്യൻസിലെ മിന്നും പ്രകടനമാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.