സച്ചിനെ ഞാൻ പുറത്താക്കി കൂടെ ഒപ്പും നൽകി 😱വെളിപ്പെടുത്തി മൈക്കൽ വോൺ

മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ തന്റെ ക്രിക്കറ്റ്‌ കരിയറിൽ സംഭവിച്ച നിരവധി മികച്ച നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മുൻ ഇംഗ്ലണ്ട് ബാറ്ററെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻടുൽക്കറുടെ വിക്കറ്റ് സ്വന്തമാക്കിയത്. ബാറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ വോൺ, തന്റെ കരിയറിൽ 22 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ, അവയിൽ എന്നും ഓർമ്മിക്കുന്ന വിക്കറ്റ് സച്ചിന്റെ തന്നെയെന്ന് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് വോൺ.2002-ൽ നോട്ടിംഗ്ഹാമിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിൽ മാസ്റ്റർ ബ്ലാസ്റ്ററെ പുറത്താക്കിയ മൈക്കൽ വോൺ, അതിന് ശേഷം നടന്ന രസകരമായ ഒരു സംഭവം ഇപ്പോൾ ഫോക്സ് ക്രിക്കറ്റിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. “നിങ്ങൾക്കറിയോ, ആ കളിയിൽ, സച്ചിൻ മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു. ഞാനും ഒരു ഓവർ എറിയാൻ തീരുമാനിച്ചു. എന്റെ പന്തിൽ അദ്ദേഹം എക്സ്ട്രാ കവറിലൂടെ ഷോട്ട് എടുത്തു, എന്നാൽ അടുത്ത പന്ത് അൽപ്പം വൈഡായി സ്ലോ ബോൾ എറിയാൻ തീരുമാനിച്ചു.

അത് ഓഫ് സ്റ്റമ്പിൽ പതിക്കുകയും ചെയ്തു. രസകരമെന്ന് പറയട്ടെ, മത്സര ശേഷം ഞാൻ ആ പന്തിൽ സച്ചിന്റെ ഓട്ടോഗ്രാഫും വാങ്ങി,” വോൺ പറഞ്ഞു.വോൺ സച്ചിനെ പുറത്താക്കുന്നത് കണ്ടവർ ആ സമയത്ത് ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറാണ് പന്തെറിയുന്നത് എന്നായിരുന്നു കരുതിയിരുന്നത്, കാരണം അത്രയും മികച്ച ഒരു ഡെലിവറായിരുന്നു അത്. മത്സരത്തിൽ ഇന്ത്യ 11/2 എന്ന നിലയിലേക്ക് തകർന്നടിഞ്ഞപ്പോൾ, സച്ചിനും രാഹുൽ ദ്രാവിഡും ചേർന്ന് 163 റൺസിന്റെ ഉജ്ജ്വല കൂട്ടുകെട്ട് കൂട്ടിച്ചേർക്കുകയായിരുന്നു. വോൺ മാസ്റ്റർ ബ്ലാസ്റ്ററെ പുറത്താക്കുമ്പോൾ, അദ്ദേഹം സെഞ്ച്വറിയിലേക്ക് വെറും 8 റൺസ് മാത്രം പിന്നിലായിരുന്നു.

ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക് താൻ പോയ സാഹചര്യവും ഇംഗ്ലീഷ് ബാറ്റർ വെളിപ്പെടുത്തി. “സൗരവിനോട് (ഗാംഗുലി) എനിക്ക് അകത്തേക്ക് വരാമോ എന്ന് ഞാൻ ചോദിച്ചു. ഞാൻ അകത്തേക്ക് ചെന്നപ്പോൾ, സച്ചിൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അന്നേരം ഞാൻ പതുങ്ങിക്കൊണ്ട്, ആ ബോൾ നീട്ടി, ‘നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഇതിൽ ഒരു ഒപ്പിടാമോ? എന്ന് ചോദിച്ചു. അദ്ദേഹം ഉടനെ ഒപ്പിട്ട്, ചിയേഴ്സ് പറഞ്ഞു. ഞാൻ അത് എന്റെ ഭാഗ്യമായി കരുതുന്നു,” വോൺ പറഞ്ഞു.