ഇന്ത്യ അധികം ഹാപ്പിയാവേണ്ട!!പാക് ടീം ഏഷ്യ കപ്പ് നേടും

യുഎഇയിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ ഏഷ്യ കപ്പ് ടൂർണമെന്റിൽ പാക്കിസ്ഥാൻ ടീം കീരീടം നേടുമെന്ന ഉറച്ച പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് അവരുടെ മുൻ പേസർ മുഹമ്മദ് സമി. ബാബർ ആസമിന്റെ നായകത്വത്തിൽ ഇറങ്ങുന്ന ടീം വളരെ കരുത്തരാണെന്നും തങ്ങളെ തോൽപ്പിച്ച് കിരീടം നേടുക എന്നത് മറ്റ് ടീമുകൾക്ക് വളരെ ശ്രമകരമായ ജോലിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ താരങ്ങളും വളരെയധികം ആത്മവിശ്വാസത്തിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ഏതാനും പരമ്പരകൾ നോക്കിയാൽ അറിയാം എത്രമാത്രം സ്ഥിരതയോടെയാണ് പാക്ക് ടീം കളിക്കുന്നത് എന്ന്. മികച്ച ഫോമിലാണ് നായകൻ ബാബറും. ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് പരുക്കേറ്റത് ചെറിയ തോതിൽ തിരിച്ചടിയാണ്.

എങ്കിലും അദ്ദേഹത്തിന്റെ അഭാവം ദൃശ്യമാകാത്ത രീതിയിൽ പന്തെറിഞ്ഞു ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിയുന്ന ഒരുപറ്റം യുവതാരങ്ങൾ തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, യുഎഇയിലെ മത്സരാന്തരീക്ഷം പാക്ക് ടീമിന് വളരെ സുപരിചിതമാണ്. ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾ പാക്കിസ്ഥാൻ അവിടെ കളിച്ചട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റ് ടീമുകളെക്കാൾ അനുഭവസമ്പത്ത് പാക്കിസ്ഥാനുണ്ട്.

രണ്ടു തവണ ഏഷ്യ കപ്പ് ചാമ്പ്യൻമാരായ പാക്കിസ്ഥാൻ ഇത്തവണ തങ്ങളുടെ മൂന്നാം കിരീടം നേടും. ഇന്ത്യൻ, അഫ്ഗാനിസ്ഥാൻ ടീമുകളുടെ സ്പിൻ നിരയെ പ്രശംസിക്കുകയും ചെയ്തു അദ്ദേഹം. ഇന്ത്യയുടെ സ്പിൻ നിര മികച്ചതാണ്. അതിലും മികച്ചതാണ് അഫ്ഗാനിസ്ഥാൻ ടീമിന്റെത് എന്ന് താൻ പറയും. കാരണം ലോകോത്തര നിലവാരമുള്ള ബോളർ റാഷിദ് ഖാന്റെ സാന്നിധ്യം അവരെ യുഎഇ പിച്ചിൽ വളരെ അപകടകാരികൾ ആക്കുമെന്നും സമി കൂട്ടിച്ചേർത്തു. പാക്കിസ്ഥാന് വേണ്ടി 87 രാജ്യാന്തര ഏകദിന മത്സരങ്ങളും 13 T20 മത്സരങ്ങളും കളിച്ചിട്ടുള്ള പേസറാണ് മുഹമ്മദ് സമി.

Rate this post