ഒരേസമയം രണ്ട് ടീമുകൾ 😳😳😳ഇന്ത്യൻ ക്രിക്കറ്റ്‌ സൂപ്പറെന്ന് മുൻ പാക് താരം

നിലവിൽ ഇന്ത്യൻ ടീമിന് രണ്ട് ടീമുകളാണ് ഉള്ളത്. ഒരു ടീം 20 20 ലോകകപ്പിന് ഓസ്ട്രേലിയയിൽ തയ്യാറെടുക്കുമ്പോൾ ശിഖർ ധവാൻ നയിക്കുന്ന മറ്റൊരു ടീം വി വി എസ് ലക്ഷ്മണന് കീഴിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 9 റൺസിന് ഇന്ത്യ തോറ്റിരുന്നു. ഇപ്പോഴിതാ ബി.സി.സി. ഐയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. ഒരേസമയം രണ്ടു മികച്ച ടീമുകളെ കളിക്കാൻ ഇറക്കുന്നതിന് ബിസിസിഐ അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നാണ് മുൻപാക്കിസ്ഥാൻ താരം പറഞ്ഞത്.

“ഒരേസമയം രണ്ട് ടീമുകൾ തയ്യാറായിട്ടുള്ളത് ഇന്ത്യക്ക് മികച്ച കാര്യമാണ്. ഒരു ടീം ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ, മറ്റൊരു ടീം ഓസ്ട്രേലിയയിൽ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രമല്ല, ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റിലും ഒരേസമയം രണ്ട് ടീമുകളെ ഇറക്കാൻ സാധിക്കും. ഇന്ത്യയുടെ ആഭ്യന്തര സിസ്റ്റത്തെ നമ്മൾ എന്തുതന്നെയായാലും അഭിനന്ദിക്കണം. വലിയ മികച്ച താരങ്ങളുടെ കൂട്ടത്തെ വാർത്തെടുക്കുന്നതിൽ അവർ എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. സൗത്ത് ആഫ്രിക്ക ഒമ്പത് റൺസിനാണ് ഇന്ത്യയ്ക്കെതിരെ വിജയിച്ചത്. കഠിനമായ സമയങ്ങളെല്ലാം അവർ മറികടന്നു.

അവിടെ മഴ പെയ്യുന്നുണ്ടായിരുന്നു. സൗത്ത് ആഫ്രിക്ക വിജയിക്കാൻ കാരണം അവരുടെ മുഖ്യതാരങ്ങൾ എല്ലാം കളിക്കുന്നുണ്ട്. ഇന്ത്യയുടെ രണ്ടാം നിരയ്ക്കെതിരെ കളിക്കുമ്പോൾ അവർക്ക് വിജയിക്കുവാൻ ഇന്ത്യൻ സീനിയർ ടീമിനെതിരെ കളിക്കുന്ന പോലെ കഠിഞ്ഞ പ്രയത്നം ചെയ്യേണ്ടി വന്നു. ഇന്ത്യയുടെ മുഖ്യധാരങ്ങൾ എല്ലാവരും ഉണ്ടായിരുന്നെങ്കിൽ അവർ പുഷ്പം പോലെ ടാർജറ്റ് മറികടക്കുമായിരുന്നു.”- കമ്രാൻ അക്മൽ പറഞ്ഞു.