അന്തംവിട്ടിരിക്കാതെ അവർ എന്ത് ചെയ്തു 😱കോഹ്ലിക്കും ദ്രാവിഡിനും മുൻ പാക് താരം വിമർശനം

സൗത്താഫ്രിക്കക്ക്‌ എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യൻ ടീം നേരിട്ടത് നാണക്കേടിന്റെ മറ്റൊരു തോൽവി. രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയ ടീം ഇന്ത്യക്ക് നിർണായകമായ ചില പോയിന്റുകളും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ നഷ്ടമായി. ജനുവരി 11നാണ് പരമ്പരയിലെ അവസാന ടെസ്റ്റ്‌

സെഞ്ചൂറിയനിൽ ഐതിഹാസിക ജയം നേടി കയ്യടികൾ സ്വന്തമാക്കിയ ടീം ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ എല്ലാ അർഥത്തിലും പിഴക്കുന്നതാണ് കാണാൻ സാധിച്ചത്. വിരാട് കോഹ്ലി പരിക്ക് കാരണം വിട്ടുനിന്ന ടെസ്റ്റ്‌ മത്സരത്തിൽ സ്റ്റാർ ഓപ്പണർ രാഹുലാണ് ടീം ഇന്ത്യയെ നയിച്ചത്. എന്നാൽ ബാറ്റിങ് നിര പൂർണ്ണ പരാജയമായി മാറിയപ്പോൾ എല്ലാ അർഥത്തിലും മികച്ച് നിന്നാണ് സൗത്താ ഫ്രിക്ക ജയം പിടിച്ചെടുത്തത്. ഇതുവരെ വാണ്ടറേഴ്സിൽ തോറ്റിട്ടില്ല എന്നുള്ള ഇന്ത്യൻ ടീം റെക്കോർഡാണ് രണ്ടാം ടെസ്റ്റിലെ തോൽവിയോടെ നഷ്ടമായത്. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് എതിരെ വിമർശനം കടുപ്പിക്കുകയാണ് മുൻ താരങ്ങൾ

തോൽവിക്ക് പ്രധാന കാരണം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും സ്ഥിരം നായകൻ വിരാട് കോഹ്ലിയുമാണെന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. ഇന്ത്യൻ ടീമിന്റെ ഈ വമ്പൻ തോൽവി സമയത്തും അർഹമായ ഇടപെടൽ ഇവർ ഇരുവരും നടത്തിയില്ല എന്നാണ് കനേരിയ വിമർശനം. “രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിച്ചത് ലോകേഷ് രാഹുലാണ്. അദ്ദേഹം ആദ്യമായിട്ടാണ് ടീം ഇന്ത്യയെ നയിക്കുന്നത്. അതിനാൽ തന്നെ തോൽവിയിൽ നമുക്ക് അദ്ദേഹത്തെ കുറ്റം പറയാൻ സാധിക്കില്ല. അദ്ദേഹത്തിന് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.പക്ഷേ രാഹുൽ ദ്രാവിഡിനും കോഹ്ലിക്കും ഈ തോൽവിയിൽ ഉത്തരവാദിത്വമുണ്ട് ” മുൻ പാക് താരം വിമർശിച്ചു.

“നിർണായകമായ നാലാം ദിനം അർഹമായ ഇടപെടലുകൾ ഇരുവരിൽ നിന്നും ഉണ്ടായില്ല. കൂടാതെ ഡ്രസിങ് റൂമിൽ ഞെട്ടി ഇരുന്നത് അല്ലാതെ ആവശ്യമായ ഉപദേശം നൽകാൻ പോലും ഇരുവരും തയ്യാറായില്ല. കൂടാതെ ഇരുവരും നിർദേശം മൈഥാനത്തിലേക്ക് പാസ്സ് ചെയ്തോ “കനേരിയ ചോദിക്കുന്നു.