അവർ കട്ട ടീം തോൽപ്പിക്കാൻ പറ്റില്ല 😱😱പ്ലൈഓഫ് ടീമുകളെ പ്രവചിച്ച് കോഹ്ലി ബാല്യകാല കോച്ച്

ഐ‌പി‌എൽ 2022 സീസണിൽ ടീമുകളുടെ എണ്ണം പത്തായതുകൊണ്ടുതന്നെ പ്ലേഓഫിലെത്താൻ എല്ലാ ഫ്രാഞ്ചൈസികൾക്കും കടുത്ത പോരാട്ടത്തെ അഭിമുഖീകരിക്കേണ്ടി വരും എന്ന് തീർച്ചയാണ്. എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ചവരായതുകൊണ്ടുതന്നെ ഏത് ടീമുകളാവും പ്ലേഓഫിൽ എത്തുക എന്നത് മുൻകൂട്ടി പ്രവചിക്കാനും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും,

ഐപിഎൽ 15-ാം പതിപ്പിൽ പ്ലേഓഫിൽ എത്താൻ കെൽപ്പുള്ള രണ്ട് ടീമുകൾ ആരൊക്കെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മ.മായങ്ക് അഗർവാൾ നയിക്കുന്ന പഞ്ചാബ് കിംഗ്‌സും സഞ്ജു സാംസൺ നയകനായ രാജസ്ഥാൻ റോയൽസും ഈ ഐപിഎൽ സീസണിൽ ശക്തരായ രണ്ട് ടീമുകളാണെന്ന് രാജ്കുമാർ ശർമ്മ കണക്കാക്കുന്നു. പഞ്ചാബും രാജസ്ഥാനും കഴിഞ്ഞ കുറച്ച് സീസണുകളായി അവരുടെ പ്രകടനം മെച്ചപ്പെടുത്തി വരികയാണെന്നും, ഈ സീസണിൽ ഇരു ടീമുകളും തങ്ങളുടെ കാമ്പെയ്‌ൻ ഗംഭീരമാക്കിയിട്ടുണ്ടെന്നും, അതാണ് ഇരു ടീമുകളുടെയും ഓപ്പണിങ് മത്സരത്തിലെ വിജയം സൂചിപ്പിച്ചതെന്നും രാജ്കുമാർ ശർമ്മ പറഞ്ഞു.

“പഞ്ചാബും രാജസ്ഥാനും ഇത്തവണ വളരെ ശക്തമാണ്. ഈ ടീമുകളുടെ രൂപീകരണം വളരെ കുറച്ച് കളിക്കാരെ കേന്ദ്രീകരിക്കുന്ന തരത്തിലാണ്. രണ്ട് ടീമുകൾക്കും കുറഞ്ഞത് 3-4 മാച്ച് വിന്നർമാർ ഉണ്ട്, അവർക്ക് സ്വന്തമായി ഒരു മത്സരം വിജയിപ്പിക്കാൻ കഴിയും. ഈ രണ്ട് ടീമുകൾക്കും ഏത് ടീമിനെയും പരാജയപ്പെടുത്താനുള്ള കരുത്തുണ്ട്, അതുകൊണ്ട്തന്നെ പ്ലേഓഫിലെത്താൻ ഇരുടീമുകൾക്കും സാധ്യതകൾ ഏറെയാണ്,” രാജ്കുമാർ ശർമ്മ പറഞ്ഞു.

സീസണിലെ ആദ്യ മത്സരം പരാജയപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദിനേയും തള്ളിക്കളയാനാവില്ല എന്നും ശർമ്മ പറഞ്ഞു. “എസ്ആർഎച്ച് ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ, ആ മത്സരം നോക്കി അവരുടെ വിധി പ്രസ്ഥാവിക്കാനാവില്ല. അവരേയും എഴുതിത്തള്ളാൻ ആകില്ല. ഇത്തവണ മികച്ച രീതിയിൽ അവർ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവർക്ക് സമയം നൽകണം, അവർക്ക് ഒരു മികച്ച തന്ത്രം കൊണ്ടുവരാൻ കഴിയുമോ എന്ന് നോക്കാം,” ശർമ്മ പറഞ്ഞു.