ലേലത്തിൽ ഉറങ്ങി ഇപ്പോൾ എട്ടുകാലി മുംബൈ 😱😱പരിഹസിച്ച് ആരാധകർ : നാണക്കേട് തലയിലായി മുംബൈ ഇന്ത്യൻസ്

അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്, ഐപിഎൽ 2022 സീസണിലെ തുടർച്ചയായ എട്ടാം മത്സരത്തിലും തോൽവി. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ തിരിച്ചെത്തിയ മത്സരത്തിൽ, ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ 36 റൺസിനാണ് മുംബൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി തോൽവി അറിഞ്ഞത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി 8 കളികൾ തോൽക്കുന്ന ടീമായി മുംബൈ ഇന്ത്യൻസ് മാറി.

1083 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം തട്ടകത്തിലിറങ്ങിയ മുംബൈ, ലഖ്‌നൗവിനെതിരെ തങ്ങളുടെ ദുരിതത്തിന് അന്ത്യം കുറിക്കാനാവും എന്ന പ്രതീക്ഷയിലായിരുന്നു. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയും, മുംബൈ ബൗളർമാർ മികച്ച രീതിയിൽ തുടങ്ങുകയും ചെയ്തു. എൽഎസ്ജി നായകൻ കെഎൽ രാഹുൽ സെഞ്ച്വറി നേടിയെങ്കിലും 168 റൺസെന്ന ടോട്ടൽ മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് നിരക്ക് മറികടക്കാൻ അനായാസമൊന്നുമല്ലായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ, എംഐ ഒരു മാന്യമായ തുടക്കം നേടിയെങ്കിലും, അവസാന ഓവറുകളിൽ മറ്റൊരു അസാധാരണ തകർച്ച നേരിടുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ നിൽക്കുന്ന മുംബൈക്ക് അവസാന 3 ഓവറിൽ ലക്ഷ്യം മറികടക്കാൻ 50 റൺസ് വേണമെന്നിരിക്കെ, കിറോൻ പൊള്ളാർഡിൽ നിന്നും തിലക് വർമ്മയിൽ നിന്നും ആരാധകർ ഒന്ന് പൊരുതാനുള്ള ശ്രമമെങ്കിലും പ്രതീക്ഷിച്ചു.

എന്നാൽ, അവസാന 3 ഓവറിൽ ഒരു ബൗണ്ടറി പോലും നേടാനാകാതെ മുംബൈ ബാറ്റർമാർ കുഴഞ്ഞതോടെ, നിർണ്ണായകമായ അവസാന 18 ബോളിൽ 13 റൺസ് മാത്രമാണ് മുംബൈക്ക് നേടാനായത്. അതിന്റെ ഫലമായി ഐപിഎൽ 2022 സീസണിലെ തുടർച്ചയായ എട്ടാം തോൽവി ഏറ്റുവാങ്ങുകയും, പോയിന്റ് ഒന്നും നേടാതെ ഐപിഎൽ പ്ലേഓഫ്‌ സാധ്യതകൾ അസ്തമിക്കുകയും ചെയ്തു.