മുംബൈക്ക് പ്ലേഓഫിൽ എത്താൻ ഒരൊറ്റ വഴി 😱മുംബൈക്ക് മുന്നിലുള്ള മാർഗങ്ങൾ ഇപ്രകാരം

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട് നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. ബൗളിംഗ് ഡിപ്പാർട്മെന്റിൽ വന്ന പോരായ്മകളും ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയുമാണ് മുംബൈ ആസ്ഥാനമായ ഫ്രാഞ്ചൈസിക്ക് തിരിച്ചടിയായത്.

ജോഫ്ര ആർച്ചർ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്താത്തതും സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ ഫോം കണ്ടെത്താതുമാണ് മുംബൈ ബൗളിംഗ് ഡിപ്പാർട്മെന്റിന് വന്ന പോരായ്മ. ബാറ്റിംഗിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്നതും മുംബൈ ഇന്ത്യൻസിന്റെ തുടർ പരാജയങ്ങളുടെ കാരണങ്ങളിൽ ഒന്നാണ്. എന്നാൽ, 5 മത്സരങ്ങൾ പരാജയപ്പെട്ടിട്ടും മുംബൈ ഇന്ത്യൻസിന്റെ പ്ലേഓഫ് സാധ്യതകൾ അവസാനിക്കുന്നില്ല.

സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 4 വിക്കറ്റിന് പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ്, തുടർന്നുള്ള മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസ് (23 റൺസ്), കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് (5 വിക്കറ്റ്), റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ (7 വിക്കറ്റ്), പഞ്ചാബ് കിംഗ്സ് (12 റൺസ്) എന്നിവരോടാണ് പരാജയപ്പെട്ടത്. എന്നാൽ, മുംബൈ ഇന്ത്യൻസിന് ഇനി അവശേഷിക്കുന്ന 9 മത്സരങ്ങളിൽ എട്ടെണ്ണം ജയിക്കാനായാൽ അവർക്ക് പ്ലേഓഫിൽ പ്രവേശിക്കാവുന്നതാണ്.

മുമ്പ് സമാനമായ സാഹചര്യത്തെ തരണം ചെയ്ത് കിരീടമുയർത്തിയ ചരിത്രം മുംബൈ ഇന്ത്യൻസിന് ആത്മവിശ്വാസം നൽകുന്നു. ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ ഏപ്രിൽ 16-നാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. തുടർന്ന്, സിഎസ്കെ (ഏപ്രിൽ 21), എൽഎസ്ജി (ഏപ്രിൽ 24), ആർആർ (ഏപ്രിൽ 30), ജിടി (മെയ്‌ 6), കെകെആർ (മെയ്‌ 9), സിഎസ്കെ (മെയ്‌ 12), എസ്ആർഎച്ച് (മെയ്‌ 17), ഡിസി (മെയ്‌ 21) എന്നിവർക്കൊപ്പമാണ് മുംബൈ ഇന്ത്യൻസിന്റെ മത്സരക്രമം.

Rate this post